രമേഷ് പിഷാരടി നായകനായ " നോ വേ ഔട്ട് " ചിത്രീകരണം ആരംഭിച്ചു.

രമേഷ് പിഷാരടിയെ 
നായകനാക്കി 
നവാഗതനായ നിധിൻ ദേവീദാസാണ്  സംവിധാനം  ചെയ്യുന്ന ചിത്രം " നോ വേ ഔട്ട്‌ " ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു.  പ്രൊജക്റ്റ്‌ ഡിസൈനറും പ്രൊഡകഷൻ  കൺട്രോളറുമായ ബാദുഷ  സ്വിച്ച് ഓൺ ചെയ്തു. 

ശ്രീദേവി റിമോഷ്  ക്ലാപ്പ് അടിച്ചു  പുതിയ നിർമാണ കമ്പനിയായ
റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ്  ചിത്രം നിർമ്മിക്കുന്നത്.
സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന  
ചിത്രത്തിന്റെ കഥയും സംവിധായകന്റെതാണ്. 

രമേഷ് പിഷാരടിയെ  കൂടാതെ രവീണ (ജൂൺ  ഫെയിം ), ബേസിൽ ജോസഫ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം  കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ,  കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം  സുജിത്  മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ.സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷൻ  കൺട്രോളർ  വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി,ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ.

മഞ്ജു ഗോപിനാഥ്.
( പി.ആർ.ഒ) 

No comments:

Powered by Blogger.