സുദേവ് നായർ as പടവീടൻ നമ്പി.

"പത്തൊൻപതാം നൂറ്റാണ്ടി"ൻെറ രണ്ടാമത്തെ character poster  ഇന്ന് റിലീസ് ചെയ്യുകയാണ്..

സുദേവ് നായർ അവതരിപ്പിക്കുന്ന കഥാപാത്രം പടവീടൻ നമ്പി തിരുവാതാംകൂർ സേനയിലെ രണ്ടാം പടനായകനാണ്.. തൻെറ അധികാരത്തിൻെറ ഗർവ്വ് സാധാരണക്കാരൻെറ പുറത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ചില ഉദ്യോഗസ്ഥരുടെ താൻപ്രമാണിത്വം ഏതു കാലഘട്ടത്തിലും ഉള്ളതാണല്ലോ? തീണ്ടലും തൊടീലും ഒക്കെ നില നിന്നിരുന്ന പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യ കാലത്ത്  ജീവിച്ച അത്തരം ഒരു പട്ടാള മേധാവി ആയിരുന്നു പടവീടൻ നമ്പി... പക്ഷേ അയാളുടെ അഹങ്കാരത്തെയും ഒൗദ്യോഗിക ഗർവ്വിനേയും തെല്ലു പോലും കൂസാതെ എതിരിട്ടു നിന്ന താണ ജാതിയിൽ പെട്ട ഒരു പോരാളി അന്നുണ്ടായിരുന്നു...അതാണ് ആറാട്ടു പുഴ വേലായുധപ്പണിക്കർ...

അധികാരത്തിൻെറ ശക്തികൊണ്ടും  അസാമാന്യ കായികബലം കൊണ്ടും ആരോടും ആജ്ഞാപിച്ചു മാത്രം ശീലിച്ച ഒരു അസാധാരണ വ്യക്തി ആയിരുന്നു പടവീടൻ നമ്പി.. നമ്പിയും വേലായുധനും തമ്മിൽ ഏറ്റു മുട്ടിയപ്പോഴൊക്കെ ഒരു യുദ്ധകാഹളം അന്നാട്ടിൽ മുഴങ്ങിയിരുന്നു... 

സുദേവ് അതിമനോഹരമാക്കിയിരിക്കുന്നു പടവീടൻ നമ്പിയേ....

No comments:

Powered by Blogger.