" 5ൽ ഒരാൾ തസ്കരൻ " ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഇന്ന് തൊടുപുഴയിൽ തുടങ്ങി.


ഓർമ്മയിൽ തങ്ങി നിൽക്കുന്ന സൂപ്പർ ഹിറ്റുകൾ മമ്മൂട്ടിയ്ക്കും, മോഹൻലാലിനും സമ്മാനിച്ച സംവിധായകൻ സോമൻ അമ്പാട്ടിന്റെ പുതിയ ചിത്രമായ 
" 5ൽ ഒരാൾ തസ്കരൻ്റെ " 
രണ്ടാം ഷെഡ്യൂൾ ചിത്രീകരണം
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെയും, ഫെഫ്കയുടെയും ,കേരള സർക്കാരിൻ്റെയും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച്   തൊടുപുഴയിൽ ഇന്ന് ആരംഭിച്ചതായി പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര അറിയിച്ചു. 

ജയശ്രീ സിനിമയുടെ ബാനറിൽ സോമൻ അമ്പാട്ട് കഥയും തിരക്കഥയും ഏഴുതി  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് " 5ൽ ഒരാൾ തസ്കരൻ The Village Never Sleeps " എന്നാണ്. 

തിരക്കഥ ,സംഭാഷണം ജയേഷ് മൈനാഗപ്പള്ളിയും , ഛായാഗ്രഹണം പി.എസ്. മണികണ്ഠനും ,സംഗീതം അജയ് ജോസഫും ,കലാസംവിധാനം ഷബീറലിയും , എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും ,ഗാനരചന പി.കെ. ഗോപി ,പി .റ്റി. ബിനു എന്നിവരും ,മേക്കപ്പ് സജി കൊരട്ടിയും ,സ്റ്റിൽസ് അനിൽ പേരാബ്രയും നിർവ്വഹിക്കുന്നു. 

ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറും ,പി.ആർ .ഒ : ഏബ്രഹാം ലിങ്കൺ ,അഞ്ചു അഷറഫ് എന്നിവരുമാണ് .
വെങ്കിടാചലം ,ഉദയ് ശങ്കർ എന്നിവർ നിർമ്മാണവും, എസ്. വെങ്കിട്ടരാമൻ സഹ നിർമ്മാതാവും ആണ്. 


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.