ആഗസ്റ്റ് 27ന് ആക്ഷൻ പ്രൈം ഒടിടിയിൽ " കഥാന്തരം " റിലീസ് ചെയ്യും.


M2B2 Movie Makers ന്റെ ബാനറിൽ ബാബുരാജ് നിർമ്മിച്ച്,  മുരളി കെ മേനോന്റെ തിരക്കഥയിൽ, കെ ജെ ബോസ് സംവിധാനം ചെയ്ത ഒരു  കുടുംബ ചിത്രം - *കഥാന്തരം* - ഈ ഓണക്കാലത്ത് ആഗസ്റ്റ് 27 ന് *ACTION* prime എന്ന OTT പ്ലാറ്റുഫോമിലൂടെ  റിലീസ് ചെയ്യുകയാണ്.

 മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്നാണ് പഴമക്കാർ പറയാറുള്ളത്. ജീവിത സായഹ്നത്തിൽ മക്കളുടെ സ്നേഹവും പരിചരണവും ലഭിക്കാതെ വീട് വീട്ടിറങ്ങേണ്ടി വരുന്ന മാതാപിതാക്കളുടെയും അവരുടെ സ്നേഹം കിട്ടാതെ വളരുന്ന മക്കളുടെയും കഥകൾ പ്രമേയമായി നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. എന്നാൽ ഇത്തരം കഥാകഥനത്തിൽ നിന്ന് വ്യത്യസ്തമായി കഥാകാരന്റെയും ശ്രോതാവിന്റെയും പതിവ് ധാരണകളെ തിരുത്തിക്കൊണ്ട് കഥ വഴിമാറി സഞ്ചരിക്കുമ്പോൾ തെറ്റും ശരിയും ഒരു സമസ്യയായി മാറുകയാണ് 'കഥാന്തര'ത്തിൽ.  ഇതേതെങ്കിലുമൊരു ജനറേഷൻ ചട്ടക്കൂടുകളിൽ പെടാതെ എല്ലാ തലമുറകളെയും ഒരുപോലെ സ്പർശിക്കുന്ന വേറിട്ട ഒരു കുടുംബചിത്രമാണ്. ഈ സിനിമയിലെ അച്ഛനും മകനും  നിങ്ങൾക്ക് പരിചയമുള്ളവർ ആവാം. ഒരുപക്ഷെ അത് നിങ്ങളുടെ തന്നെ കഥയാവാം. ആ കഥാന്തരം കണ്ടറിയുക.

നെടുമുടി വേണു, രാഹുൽ മാധവ്, വിഷ്ണുപ്രിയ , ജയകുമാർ (തട്ടീം മുട്ടീം ഫെയിം ), ഇന്ദ്രൻസ്, ഗീതാ വിജയൻ, സിദ്ധാർഥ് ശിവ, കലാഭവൻ റഹ്മാൻ, കോട്ടയം പ്രദീപ്‌ എന്നിവർ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി നിങ്ങളുടെ മനസ്സിൽ തൊടുന്നു.   ഛായാഗ്രഹണം - സാദത്ത്, കവിത - പാമ്പാടൻ, സംഗീതം - ആദർശ് എബ്രഹാം, കലാസംവിധാനം - ടി ജി ഗോപി, ചമയം -സജി കൊരട്ടി, വസ്ത്രാലങ്കാരം - അരുൺ മനോഹർ, എഡിറ്റിംഗ് - ഹേമന്ത് കെ ഹർഷൻ, പരസ്യകല - രമേശ്‌ എം ചാനൽ.
 പി ആർ ഒ :  എ എസ് ദിനേശ് 

ACTION PRIME OTT പ്ലാറ്റുഫോമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഞങ്ങൾ നൽകുന്ന ഓണ സമ്മാനമാണ് 'കഥാന്തരം'.

No comments:

Powered by Blogger.