" കാൽചിലമ്പ് " ആഗസ്റ്റ് 20ന് ഉത്രാടം നാളിൽ ആക്ഷൻ പ്രൈം ഒടിടിയിൽ റിലീസ് ചെയ്യും.

എം എം ഫിലിംസിന്റെ ബാനറിൽ  മധു മരങ്ങാട് നിർമ്മിച് എം ടി അന്നൂർ സംവിധാനം ചെയ്ത  " കാൽചിലമ്പ് " എന്ന സിനിമ ആഗസ്ത് 20ന് ഉത്രാടം നാളിൽ ആക്ഷൻ പ്രൈം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.

സാമൂഹ്യ തിന്മകൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതി ജീവിക്കുകയും അധികാരികളാൽ കൊല്ലപ്പെട്ട് പുനർജ്ജനിക്കുകയും ചെയ്തവരാണ് വീരന്മാരായ തെയ്യങ്ങളി ലധികവും.
ഉത്തര മലബാറുകാർക്ക് തെയ്യങ്ങൾ ദൈവങ്ങളാണ്.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന ഒരു ദേശത്തെ അധികാരിയായിരുന്ന സവർണനായ തമ്പുരാന്റെ മകൾ കാർത്തിക - നൃത്തത്തിലും സംഗീതത്തിലും വേദാന്ത ചിന്തകളിലും കഴിവുതെളിയിച്ച വൾ.

ദേശത്തിന്റെ സംസ്കാരത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും തെയ്യത്തിനും അധികാരിയായിരുന്ന അവർണ്ണനായ " ജന്മാരി "    പെരുവണ്ണാന്റെ മരുമകൻ കണ്ണൻ - ഉപാസനപൂർവ്വം  തെയ്യങ്ങളുടെ ആവിഷ്കാരത്തിലും വൈദ്യത്തിലും ആചാരാനുഷ്ഠാനങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവൻ.കാരണവരുടെ കാലശേഷം  ജന്മാരിയാ കാൻ വിധിക്കപ്പെട്ടവൻ.

സർഗാത്മകമായ കഴിവുകളാൽ പരസ്പരം ആദരിക്കപ്പെടുന്ന കണ്ണനും കാർത്തികയും വർണ്ണ ഭേദങ്ങൾ മറന്ന് ആകർഷിക്കപ്പെടുകയും ഒന്നായി തീരുകയും ചെയ്യുന്നു. തുടർന്ന്, കണ്ണൻ അധികാരിയാൽ കൊല്ലപ്പെടുകയും കാർത്തികയെ കാണാതാവുകയും, ദേശത്ത് വണ്ണാന്മാരുടെ ആചാരാനുഷ്ഠാനങ്ങളും തെയ്യങ്ങളും നിരോധിക്കപ്പെടുകയും ചെയ്തു.

അവർണ്ണ -സവർണ്ണ സ്പ ർദ്ധ കൾ നിലനിൽക്കെ, 25 വർഷങ്ങൾക്ക് ശേഷം, കൊല്ലപ്പെട്ട കണ്ണന്റെ അതേ പ്രായത്തിലും രൂപത്തിലും സർഗ്ഗാത്മകശേഷിയോടെയും മറ്റൊരാൾ ദേശത്തെത്തുന്നു.
ഇരു വിഭാഗങ്ങളിലും അയാൾ ഉണ്ടാക്കുന്ന അലകൾ, കൊല്ലപ്പെട്ട കണ്ണനും കാണാതായ കാർത്തികയും വീണ്ടും സജീവ വിഷയമാകുന്നു. ഒടുവിൽ, അവൻ തന്റെ അസ്ഥിത്വം കണ്ടെത്തുന്നു.മൊത്തം ദേശത്തിന്റെ വർണ്ണ വിഭാഗീയതകൾ ഇല്ലാതാക്കാനും, നിരോധിക്കപ്പെട്ട തെയ്യത്തെ തിരിച്ചുകൊണ്ടുവരാനും അവൻ നിമിത്തമാകുന്നു -
കണ്ണന്റെ പുനർജനി ആയിരുന്നു അവൻ.
നമ്മുടെ ഐതിഹ്യ രചനകളുടെ ഘടനയിൽ രചിക്കപ്പെട്ട മറ്റൊരു ഐതിഹ്യം പോലെയാണ് "കാൽചിലമ്പ് "എന്ന ചലച്ചിത്രം.

 ഈ ചിത്രത്തിൽ ജയദേവൻ,കണ്ണൻ എന്നീ കഥാപാത്രങ്ങളിലൂടെ വിനീത് ഡബിൾ റോളിലുംകാർത്തിക തമ്പുരാട്ടി യായി സംവൃതാ സുനിലും എത്തുന്നു. ഇവരെക്കൂടാതെ മോഹൻ ശർമ, സായികുമാർ, മധുപാൽ, ശ്രീരാമൻ, നാരായണൻകുട്ടി, കോഴിക്കോട് നാരായണൻ നായർ, പൂജപ്പുര രവി, ശുഭ, ശിവാനി, മിനി അരുൺ, ഇന്ദു മോഹൻ, വിചിത്ര തുടങ്ങിയവരും അഭിനേതാക്കളായുണ്ട്.

എം സുകുമാർ ജി  കഥ തിരക്കഥ സംഭാഷണം രചിച്ച  ഈ ചിത്രത്തിലെ ഗാനങ്ങളും സംഗീതവും കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്.
പശ്ചാത്തല സംഗീതം കൈതപ്രം വിശ്വനാഥൻ നമ്പൂതിരി യും, കലാസംവിധാനം നാഥൻ മണ്ണൂരും, വസ്ത്രാലങ്കാരം സുനിൽ നടുവിലത്തും, നിശ്ചല ഛായാഗ്രഹണം സലീഷ് പെരിങ്ങോട്ടുകര യും, ചമയം  ജയചന്ദ്രനും, സംഘട്ടനം മാഫിയ ശശി  യും, സൗണ്ട് ഡിസൈൻ രാജാകൃഷ്ണൻ ഫോർഫ്രെയിംസും, നൃത്തം സുജാതയും
ഛായാഗ്രഹണം  ഉത്പൽ വി നായനാറും, സാദത്തും, എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും, പ്രൊഡക്ഷൻ കൺട്രോളർ  ആനന്ദ് പയ്യന്നൂരുമാണ്. ഉത്രാടം നാളിൽ  ആക്ഷൻ പ്രൈം ഒ ടി ടി  പ്ലാറ്റ്ഫോമിലൂടെ ആദ്യമായി വേൾഡ് വൈഡ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു

1 comment:

  1. ആകാംക്ഷയോടെ കാത്തിരിക്കുന്നു
    എല്ലാവർക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. വൻ വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏💞😍

    ReplyDelete

Powered by Blogger.