" ഹോം " ആഗസ്റ്റ് 19ന് ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും.

ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന " ഹോം " 
ആ​ഗസ്റ്റ് 19ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും .കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസാണ്. 

ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിൻ, വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി. കെപിഎസി ലളിത, അജു വർ​ഗീസ്, പ്രിയങ്ക നായർ, മിനോൺ തുങ്ങിയവർ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. 
രാഹുൽ സുബ്രഹ്മണ്യം സംഗീതവും നീൽ ഛായാ​ഗ്രഹ​ണവും പ്രജീഷ് പ്രകാശ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

2013 ൽ പുറത്തിറങ്ങിയ ഫിലിപ്സ് ആന്റ് മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. 

No comments:

Powered by Blogger.