" 1948 കാലം പറഞ്ഞത് " ആഗസ്റ്റ് 23ന് ആക്ഷൻ പ്രൈം ഒടിടിയിൽ റിലീസ് ചെയ്യും.

"1948 കാലം പറഞ്ഞത് " ആഗസ്റ്റ് 23 ന് ആക്ഷൻ പ്രൈം ഒ ടി ടി യിൽ റിലീസ് ചെയ്യും.

സ്വാതന്ത്ര്യത്തിനു് ശേഷം മലബാറിലെ തില്ലങ്കേരി .....
വൈദേശികാധിപത്യം അവസാനിച്ചിട്ടും ജന്മി നാടുവാഴി തേർവാഴ്ച്ചയിൽ ജാതി പരമായ വിവേചനങ്ങളും സാമൂഹിക അസമത്വങ്ങളും നിലനിന്നിരുന്ന കണ്ണൂർ ജില്ലയിലെ തില്ലങ്കേരി ..... പഠിക്കാനും വിശപ്പടക്കാൻ പോലും പ്രയാസപ്പെട്ടവർ ... മാടിനെ പോലെ പണിയെടുത്തിട്ടും പട്ടിണി കിടക്കേണ്ടി വന്നവരുടെ യാതനയിൽ അണ പൊട്ടിയ വിപ്ലവ സമരകഥ. മണ്ണും പെണ്ണുമെല്ലാം ജന്മിയുടെ മുന്നിൽ കാഴ്ചവെച്ച് തൊഴുകൈയ്യോടെ നിൽക്കേണ്ടി വന്നവർ നിരായുധരായി ചെറുത്തു നിന്ന് ... കാലം കാത്തിരുന്ന- കാലഘട്ടം കാതോർത്തിരുന്ന നമ്മുടെയൊക്കെ മുൻഗാമികൾ ചോരയും ഉയിരും കൊടുത്ത്- ചരിത്രത്തിൽ വിശാലമായി അടയാളപ്പെടുത്താതെ പോയ സമര പോരാട്ട ചരിത്രം !
ചരിത്രരഥങ്ങളുടെ പടയോട്ടത്തിൽ ചോര ചിന്തിയ സമാനതകളില്ലാത്ത ധീര സമരഗാഥ!
"1948 കാലം പറഞ്ഞത്"

ഭാരതിക്രിയേഷന്റെ ബാനറിൽ ചന്ദ്രൻ തിക്കോടി നിർമ്മിച്ച് രാജീവ് നടുവനാട് സംവിധാനം ചെയതിരിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് മോഹൻ സിത്താരയുടെ സംഗീതത്തിൽ പി.ജയചന്ദ്രൻ, മാർക്കോസ്, കബീർ തുടങ്ങിയർ ആലപിച്ചു. തിരക്കഥ സംഭാഷണം സുരേന്ദ്രൻ കല്ലൂർ, ക്യാമറ പ്രശാന്ത് പ്രണവം, എഡിറ്റിംഗ് എ.ആർ ജിബീഷ്, പശ്ചാത്തല സംഗീതം പൗലോസ് ജോൺസ്, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, മേക്കപ്പ് പട്ടണം റഷീദ്, ആർട്ട് ഉണ്ണി കുറ്റിപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ, കോ പ്രൊഡ്യൂസർ സ്വരാജ് പെരുമ്പുള്ളിശ്ശേരി, എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ്: മുസ്തഫ കത്തേടത്ത്, ബഷീർ ചെമ്പക, സനിലകുമാരി പി.പി. പ്രൊജക്ട് ഡിസൈൻ സനിൽ മട്ടന്നൂർ.ഫൈനാൻസ് കട്രോളർKA ഷാജി.

ബാല, സായ്കുമാർ, ശ്രീജിത് രവി, ദേവൻ, അനൂപ് ചന്ദ്രൻ, പ്രേംകുമാർ, ഊർമ്മിള ഉണ്ണി, ജയശ്രീ, സുബ്ബ ലഷ്മി സീമാ ജി നായർ, ചന്ദ്രൻ തിക്കോടി പ്രകാശ് ചെങ്ങൽ, സനിൽമട്ടന്നൂർ, ഹരി മേനോൻ, വാസുദേവ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
 ആഗസ്റ്റ് 23 ന് വേൾഡ് വൈഡ് ആയി ആക്ഷൻ പ്രൈം ഒ ടി ടി യിൽ പ്രേക്ഷകർക്കു മുന്നിൽ എ ത്തും

No comments:

Powered by Blogger.