ചന്ദ്രികവിലാസം 102 സിനിമയുടെ പൂജ കഴിഞ്ഞു.നായത്ത് ഫിലിം പ്രൊഡക്ഷൻസിന്റെ  ബാനറിൽ പരീത് എൻഎസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗീതാ പ്രഭാകർ എന്ന വനിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

തോമസ് മാളക്കാരൻ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.
മുരളീകൃഷ്ണയാണ്.. പ്രൊഡക്ഷൻ കൺട്രോളർ സൈജു വാതുക്കോടത്ത്.

ചന്ദ്രൻ എന്ന് അറിയപ്പെടുന്ന ഗുണ്ടാവിളയാട്ടം നടത്തി സമൂഹത്തിൽ ജീവിക്കുന്ന ഒരാൾ.  ജീവിതത്തിന്റെ വഴിത്തിരിവുകളിൽ ചന്ദ്രൻ ഒരു ലോഡ്ജിന് ഉടമസ്ഥൻ ആവുന്നു. തന്റെ കുത്തഴിഞ്ഞ ജീവിതത്തിലുണ്ടായ ദുരന്തങ്ങളെ തുടർന്ന്, ചന്ദ്ര വിലാസം എന്ന ലോഡ്ജിനെ  മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ചന്ദ്രന്റെ  ജീവിതത്തിൽ രണ്ടു സ്ത്രീകഥാപാത്രങ്ങൾ ചെലുത്തുന്ന സ്വാധീനമാണ് ചിത്രത്തിലൂടെ കാണുവാൻ സാധിക്കുന്നത്. ചന്ദ്രിക വിലാസം  102 എന്ന സിനിമയിലൂടെ ഒരു വ്യക്തിയുടെ കൈപ്പേറിയ ജീവിത അനുഭവങ്ങളും  ഒപ്പം തന്നെ പ്രതീക്ഷയുടെ കിരണമായി എത്തുന്ന ജീവിതത്തിലെ മനോഹരമായ യാഥാർത്ഥ്യങ്ങളുമാണ്  വരച്ചുകാട്ടുന്നത്.

ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ എറണാകുളം പൊള്ളാച്ചി എന്നീ സ്ഥലങ്ങളിലാണ്.
 ഹംസ കുന്നത്തേരി ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നു. പാടിയിരിക്കുന്നത് അഫ്സൽ.മേക്കപ്പ് ഷിനു ഓറഞ്ച്, രഞ്ജിത്ത്.  ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് മോളിക്കൻ.  സംഘട്ടനം ശങ്കർ. പൈലറ്റ് സൗണ്ട് റെക്കോർഡിങ് നിതിൻ ബി. മോളിക്കൻ. വസ്ത്രാലങ്കാരം അശ്വതി ഗിരീഷ്.ദീപു. പ്രൊഡക്ഷൻ മാനേജർ ആഷിഖ് ,അനിൽ അയ്യപ്പൻ.
  അഭിനേതാക്കൾ. സാജു നവോദയ, സാജൻ പള്ളുരുത്തി, ബിനു അടിമാലി, ശിവജി ഗുരുവായൂർ ,പൊന്നമ്മ ബാബു തുടങ്ങി ഏതാനും പുതുമുഖ താരങ്ങളും പ്രധാനവേഷത്തിലെത്തുന്നു.  പി ആർ ഓ :
എം കെ ഷെജിൻ ആലപ്പുഴ.

No comments:

Powered by Blogger.