മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ : എം.എ. നിഷാദ്.

മലയാളിയും,ചിത്രയും തമ്മിൽ,ഒരഭേദ്യമായ
ബന്ധമുണ്ട്...ഓരോ മലയാളിയുടെയും ഹൃദയത്തിൽ K S ചിത്ര എന്ന ഗായിക
കുടിയേറിയിട്ട് വർഷം കുറേയായി..

എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നത്
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം,ഒരു
വലിയ അംഗീകാരം പോലെ തന്നെ,ഭാഗ്യം
കൂടീയാണ്...അങ്ങനെ ഭാഗ്യം ലഭിച്ച വളരെ
ചുരുക്കം വ്യക്തികളിലൊരാളാണ് ചിത്ര...

ചിത്ര എന്ന ഗായികയെ വിലയിരുത്താൻ
യോഗ്യനല്ല ഞാനെന്നറിയാമെങ്കിലും,
ആ അതുല്ല്യ കലാകാരിയുടെ,ശ്രുതി മധുര
ലയ ശബ്ദ സൗകുമാര്യത്തിന്റ്റെ ഭാവങ്ങളെ
ഒരുപാട് ഇഷ്ടപ്പെടുകയും,
ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ്
ഞാൻ..

സിന്ദുഭൈരവി എന്ന ചിത്രത്തിലെ,പാടറിയേ
പഠിപ്പറിയേ,എന്ന ഗാനത്തിന്,K S ചിത്രക്ക്
ദേശീയ അവാർഡ് ലഭിച്ച വേളയിൽ,
അന്നത്തെ ജൂറീ അംഗമായിരുന്ന പ്രേംനസീർ
പറഞ്ഞത്,ഇന്നും ഓർമ്മയിലുണ്ട്...
ചിത്രയുടെ പാട്ടിൽ ലയിച്ചിരുന്ന,ജൂറി അംഗങ്ങൾ,ഒന്നടങ്കം പറഞ്ഞു,ഈ ഗായിക
ഭാരതത്തിന്റ്റ് അഭിമാനമായിരിക്കും...
അതെ,K S ചിത്ര നമ്മൾക്കെല്ലാവർക്കും
അഭിമാനമാണ്...മാതൃക ആക്കേണ്ട വ്യക്തിത്വങ്ങളിൽ ഒരാളാണ്...

മലയാളത്തിൽ മാത്രമല്ല,തെന്നിന്ത്യയിലെ
മിക്ക ഭാഷകളിലും,ഹിന്ദിയിലും,പാടാനുളള
ഭാഗ്യം ചിത്രക്ക് ലഭിച്ചിട്ടുണ്ടെങ്കിലും,തമിഴ്
മലയാളം ഗാനങ്ങൾ അവർ പാടുമ്പോൾ
കേൾക്കാൻ ഒരു പ്രത്യേക ഇമ്പവും,അനുർവചനീയമായ അനുഭൂതിയും
ശ്രോതാക്കളിലുണ്ടാകും...അത് K S ചിത്രക്ക്
മാത്രം അവകാശപ്പെട്ടതാണ്...

ഞാൻ നിർമ്മിച്ച ''ഒരാൾ മാത്രം'' എന്ന ചിത്രത്തിന്റ്റെ റിക്കോർഡിംഗ് വേളയിലാണ്
ചിത്രയേ പരിചയപ്പെടുന്നത്...കൈതപ്രം
എഴുതി,ജോൺസൻ മാഷ് ചിട്ടപ്പെടുത്തിയ
രണ്ട് ഗാനങ്ങൾ ആ സിനിമക്ക് വേണ്ടി അവർ
പാടി...''മങ്കല പാല പൂമണം''.''കാർവർണ്ണനെ''
എന്നാരംഭിക്കുന്ന പാട്ടുകൾ...പിന്നീട് ഞാൻ നിർമ്മിച്ച ഡ്രീംസ് എന്ന ചിത്രത്തിലും,
സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളിലും
അവരുടെ സ്വര സാന്നിധ്യം ഉണ്ടായിരുന്നു ...

K S ചിത്രയുടെ,എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്,എങ്കിലും,അവർ പാടിയ
പാട്ടുകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടവയിൽ
പ്രഥമ സ്ഥാനം,ശരത്ത് സംഗീതം നൽകിയ
''മാലേയം'' എന്നാരംഭിക്കുന്ന പാട്ടാണ്...
കുന്നിമണി ചെപ്പു തുറന്നു,തങ്കത്തോണി തെന്മലയോളം കണ്ടെ,രവീന്ദ്രൻ മാഷിന്റ്റെ
സംഗീതത്തിൽ അവർ പാടിയ എല്ലാ പാട്ടുകളും,തമിഴിൽ കുഴലൂതും കണ്ണനുക്ക്
എന്നാരംഭിക്കുന്ന പാട്ട് മുതൽ,ഇളയരാജാ
സാറിന്റ്റെ സംഗീതത്തിൽ ചിത്ര പാടിയ 
പാട്ടുകൾ...ഇതെല്ലാം ഹൃദയത്തോട്
ചേർന്ന് നിൽക്കുന്നതാണ്...

മലയാളത്തിന്റ്റെ സ്വന്തം വാനമ്പാടിക്ക്..
നല്ലൊരു വ്യക്തിത്വത്തിന്റ്റെ ഉടമയായ
K S ചിത്രക്ക് ഹൃദയം നിറഞ്ഞ
ജന്മദിനാശംസകൾ !!!!

Happy B'day K S Chithra ♥♥♥

#HappyBirthdayKSChithra #manishad
,

No comments:

Powered by Blogger.