" വെളളക്കാരൻ്റെ കാമുകി " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


പുതുമുഖങ്ങളായ രൺദേവ്, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി എസ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന " വെള്ളക്കാരന്റെ 
കാമുകി " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്പോസ്റ്റർ,
ജയസൂര്യ,ലാൽ,വിനയൻ,ഒമർ ലുലു, ബാദുഷ,ഹരീഷ് കണാരൻ,നിർമ്മൽ പാലാഴി,
ബിനീഷ് ബാസ്റ്റിൻ,തങ്കച്ചൻ വിതുര തുടങ്ങിയ പ്രമുഖരുടെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

അനിയപ്പൻ,ജാഫർ ഇടുക്കി,അനീഷ്, വിജയൻ കാരന്തൂർ,രാജൻ ഇടുക്കി,ഹസീബ്,അശ്വന്ത്,ശൈഷജു ടി വേൽ,അനു ജോസഫ്,സുധ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ആചാര്യ സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോഷ്വാ റൊണാൾഡ് നിർവ്വഹിക്കുന്നു.അനീഷ് ടിം നെട്ടൂർ എഴുതിയ വരികൾക്ക് വി കെ സുനേഷ് സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-പി സി മുഹമ്മദ്, കല-ഷാജി കലാമിത്ര, മേക്കപ്പ്-ഷനീജ്, വസ്ത്രാലങ്കാരം-ശാലിനി, സ്റ്റിൽസ്-ശ്രീനി മഞ്ചേരി, എഡിറ്റ-കെ രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷൈജു ടിം വേൽ, അസോസിയേറ്റ് ഡയറക്ടർ-ഉമൽസ്,അനിൽ മുതുക്കല, അസിസ്റ്റന്റ് ഡയറക്ടർ-ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ-സുധീന്ദ്രൻ.
വാർത്ത പ്രചരണം: 
എ എസ് ദിനേശ്.

No comments:

Powered by Blogger.