പച്ചയായ മനുഷ്യരുടെ നേർകാഴ്ചയാണ് " മാലിക്ക് ''. ഫഹദ് ഫാസിൽ കിടുക്കി. മഹേഷ് നാരായണന് മറ്റൊരു ഹിറ്റ് കൂടി .


" ടേക്ക് ഓഫിന് " ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഫഹദ് ഫാസിലിൻ്റെ  ബിഗ് ബജറ്റ് ചിത്രം "മാലിക്ക് " ആമസോൺ പ്രൈം വിഡീയോയിൽ റിലിസ് ചെയ്തു. 

മനുഷ്യത്യത്തിന് പ്രാധാന്യം നൽകുന്ന റമദാ പള്ളിക്കാരുടെ പ്രിയപ്പെട്ട സുലൈമാൻ മാലിക്കിൻ്റെ കഥയാണ് ചിത്രത്തിൻ്റെ പ്രമേയം. എടവുത്തർ കടപ്പുറത്ത് ജീവിക്കുന്ന പച്ചയായ മനുഷ്യ സ്നേഹികളുടെ കഥ കൂടിയാണ് ഈ സിനിമ. കടൽ മക്കൾക്കെതിരെ നടക്കുന്ന അനീതിയ്ക്കെതിരെ  പോരാട്ടം നടത്തുന്ന സുലൈമാൻ്റെ ജീവിതവും ഈ  സിനിമ പറയുന്നു.

ഫഹദ് ഫാസിൽ ( സുലൈമാൻ അലി / സുലൈമാൻ മാലിക്ക് ), നിമിഷ സജയൻ 
( സുലൈമാൻ്റെ ഭാര്യ 
റോസ് ലിൻ) ,ജോജു ജോർജ്ജ് 
( സബ്ബ് കളക്ടർ / കളക്ടർ അൻവർ അലി ഐ.ഏ. എസ്സ്), ദിലീഷ് പോത്തൻ ( ഇസ്ലാം യൂണിയൻ പ്രസിഡൻറ് പി.എ. 
അബുബേക്കർ ) ,വിനയ് ഫോർട്ട് ( സുലൈമാൻ്റെ സുഹൃത്ത് ഡേവിഡ് ക്രിസ്തുദാസ്) ,ജലജ 
( സുലൈമാൻ്റെ അമ്മ ജമീല), ഇന്ദ്രൻസ് (  സി.ഐ -ജോർജ്ജ് സഖറിയ) , ദിനേഷ് പ്രഭാകർ
( പീറ്റർ എസ്തപ്പാൻ) ,
സലിംകുമാർ ( മൂസാക്കാ), പാർവ്വതി കൃഷ്ണ ( ഡോ. ഷെർമിൻ ,കളക്ടറുടെ മകൾ ), മാലാ പാർവ്വതി ( രാജമ്മ ), സുധി കോപ്പ ( ഷാനവാസ് ), സനൽ അമൻ ( ഫ്രെഡി ), അൻവർ അലി  എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സാനു ജോൺ വർഗ്ഗീസ്  ഛായാഗ്രഹണവും, 
സുശീൻ ശ്യം സംഗീതവും, അൻവർ അലി ഗാനരചനയും, സന്തോഷ് രാമൻ ,അപ്പുണ്ണി സാജൻ എന്നിവർ കലാസംവിധാനവും, വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ ശബ്ദലേഖനവും, ലീ 
വിറ്റേക്കർ  , രാജശേഖർ, മാഫിയ ശശി എന്നിവർ ആക്ഷൻ സംവിധാനവും, ഷോബി പോൾരാജ് കോറിയോഗ്രാഫിയും, രഞ്ജിത്ത് അമ്പാടി മേക്കപ്പും, ധന്യ ബാലകൃഷ്ണൻ കോസ്റ്റ്റ്റൂമും നിർവ്വഹിക്കുന്നു. അലക്സ് ഇ. കുര്യൻ പ്രൊഡക്ഷൻ കൺട്രോളറും ,സജിമോൻ വി.പി.,ചീഫ് അസോസിയേറ്റ് സംവിധായകനും, അജി മസ്കറ്റ് സ്റ്റിൽസും ,പാപ്പനിസം ഡിസൈനും ഒരുക്കുന്നു .

25കോടിയോളം മുതൽമുടക്കുള്ള ഈ ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  ആമസോൺ ചിത്രം അവതരിപ്പിക്കുന്നു. ഇൻ അസോസിയേഷൻ വിത്ത്  കാർണിവൽ മൂവി നെറ്റ് വർക്കാണ്. 

സാനു ജോൺ വർഗീസ് ഞെട്ടിക്കുന്ന ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയിരിക്കുന്നത്  എന്നതും ശ്രദ്ധേയമാണ്.

ഫഹദ് ഫാസിലിൻ്റെ രണ്ട് കഥാപാത്രങ്ങളും തകർത്തുവാരി. ഫഹദിൻ്റെ സിനിമ കരിയറിലെ മികച്ച വേഷങ്ങളാണ്. വ്യദ്ധനായി എത്തുന്ന റോളിൽ ഇരുത്തം വന്ന അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. നിമിഷ സജയൻ്റെ കൈകളിൽ  
റോസ് ലിൻ  ഭദ്രം. എല്ലാ നടി, നടൻമാരും മൽസരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. പഴയ കാല നടി ജലജയുടെ ശക്തമായ തിരിച്ചു വരവാണ് ഈ ചിത്രം .സ്ക്രിൻ പ്രസൻസാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. മികച്ച സംവിധാനവും , എഡിറ്റിംഗും  ശ്രദ്ധേയമാണ്. 


" മാലിക്ക് " പച്ചയായ മനുഷ്യരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ്. മനുഷ്യൻ്റെ മനസിൽ മത ചിന്ത കലർത്തുന്ന ഭരണക്കുടം. സത്യസന്ധനായ സുലൈമാൻ മാലിക്കിന് നേരിടേണ്ടി വരുന്ന കാഴ്ചകൾ തന്നെയാണ് സിനിമയുടെ കാതൽ. 

തീയേറ്ററിൽ തന്നെ  കാണേണ്ട  മനോഹരമായ സിനിമയാണ് " മാലിക്ക് " .


സലിം പി. ചാക്കോ .
Rating : 4/5 .
cpk desk .

No comments:

Powered by Blogger.