" സൂപ്പർസ്റ്റാർ കല്യാണി "പൂജ കഴിഞ്ഞു.

സൂപ്പർസ്റ്റാർ കല്യാണി. പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ.
ഒരു മസാല വിപ്ലവവുമായി സൂപ്പർ സ്റ്റാർ കല്യാണി എന്ന ചിത്രം വരുന്നു. ചിത്രത്തിൻ്റെ പൂജ തിരുവനന്തപുരം ഭാരത് ഭവനിൽ നടന്നു.മന്ത്രി ജി.ആർ.അനിൽ ഭദ്രദീപം തെളിയിച്ചു.

രജീഷ് തെറ്റിയോട് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ജീവൻ ടാക്കീസിനു വേണ്ടി വിക്ടർ ജിബ്സൺ നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ സ്വിച്ചോൺ പ്രശസ്ത നടൻ ജയൻ ചേർത്തല നിർവ്വഹിച്ചു. ഫസ്റ്റ് ക്ലാപ്പ് നടൻ എം.ആർ.ഗോപകുമാർ നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പൂജാ ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകർ പങ്കെടുത്തു.

രചന - രജീഷ് തെറ്റിയോട്, അലി റാഫത്തർ, പ്രൊഡക്ഷൻ ഡിസൈനർ - ജയൻ ചേർത്തല, ഡി.ഒ.പി - വിപിൻ രാജ്, എഡിറ്റർ -കെ.ശ്രീനിവാസ് ,ഗാനങ്ങൾ - രജീഷ് തെറ്റിയോട്, സംഗീതം -സുരേഷ് കാർത്തിക് ,കല - സുബാഹു മുതുകാട്, മേക്കപ്പ് - പട്ടണം ഷാ, ക്രീയേറ്റീവ് ഹെഡ് - രജിത്ത് വി.ചന്ദു, കോസ്റ്റ്യൂംസ് - ബാബു നിലമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ക്ലമൻ്റ് കുട്ടൻ, ഫിനാൻസ് കൺട്രോളർ- ജയചന്ദ്രൻ ജെ, അസോസിയേറ്റ് ഡയറക്ടർ - ശാലിനി എസ്.ജോർജ്, മാനേജർ - ബാബു കലാഭവൻ, ഹെയർ ട്രസറർ - ബോബി പ്രദീപ്,പോസ്റ്റർ ഡിസൈൻ - അദ്വിൻ ഒല്ലൂർ, പി.ആർ.ഒ- അയ്മനം സാജൻ

ഹരികൃഷ്ണൻ, ഡയാന ഹമീദ്, ലെന, ജയൻ ചേർത്തല,സന്തോഷ് കീഴാറ്റൂർ, മീനാക്ഷി, അരുൺ ഗോപൻ എന്നിവരോടൊപ്പം മറ്റ് താരങ്ങളും അണിനിരക്കുന്നു.തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ഉടൻ ചിത്രീകരണം ആരംഭിക്കും.

                                                          അയ്മനം  സാജൻ

No comments:

Powered by Blogger.