" ദ്രാവിഡ രാജകുമാരൻ " കണ്ണൂരിൽ പൂജ കഴിഞ്ഞു.



കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദ്രാവിഡ രാജകുമാരൻ.ശ്രീ നീലകണ്ഠ ഫിലിംസിൻ്റെ ബാനറിൽ വിനിത തുറവൂർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ പൂജ, കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ പുറ്റുവൻ കാവിൽ നടന്നു.സജീവ് കിളികുലം, സംവിധാനം,  രചന, സംഗീതം, ഗാനരചന എന്നിവ നിർവ്വഹിയ്ക്കുന്ന ദ്രാവിഡ രാജകുമാരൻ എന്ന ചിത്രത്തിൽ, ബെന്നി ആശംസയുടെ നിപ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെ ശ്രദ്ധേയനായ ജിജോ ഗോപി ആണ് നായകൻ.വിശ്വൻ മലയൻ എന്ന വ്യത്യസ്ത കഥാപാത്രത്തെയാണ് ജിജോ ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഡോ.അനഘ നായികയായി വേഷമിടുന്നു.

രചന, സംഗീതം, ഗാനരചന - സജീവ് കിളികുലം, ക്യാമറ - പ്രശാന്ത് മാധവ്, എഡിറ്റർ -ഹരി ജി.നായർ, കല - ഷാജി മമ്മാലി, മേക്കപ്പ് - ധർമ്മൻ പാമ്പാടി, വസ്ത്രാലങ്കാരം -സുരേഷ്, ക്രീയേറ്റീവ് കോൺട്രിബ്യൂട്ടർ - സതീന്ദ്രൻ പിണറായി, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ്, ഫിനാൻസ് കൺട്രോളർ,മാനേജർ - റെജിമോൻ കുമരകം, അസോസിയേറ്റ് ഡയറക്ടർ - സോമൻ കെ.പണിക്കർ, അസിസ്റ്റൻ്റ് ഡയറക്ടർ - അശ്വന്ത് മുണ്ടേരി, മാനേജേഴ്സ് - ഷാനവാസ് ഖാൻ ,ഷാദുൽ, അസോസിയേറ്റ് ക്യാമറ ,സ്റ്റിൽ - അജിത്ത് മൈത്രേയൻ.

ജിജോ ഗോപി ,ഡോ.അനഘ,സന്തോഷ് കീഴാറ്റൂർ, മെറീന മൈക്കിൾ, ശിവദാസൻ മട്ടന്നൂർ, രാജേന്ദ്രൻ, നാദം മുരളി, എം.ടി. റിയാസ്, സായി വെങ്കിടേഷ് , സുരേഷ്, രവി, പ്രമോദ്, രതീഷ്, ഷാദുൽ ബ്രോൺ, ഷാനവാസ് ഖാൻ ,അജിത്ത് പിണറായി, ഷൈജു, കൊച്ചു പ്രദീപ്, കൃഷ്ണ, ഗീത, അശ്വതി, പ്രീത, മാസ്റ്റർ നീലകണ്ഠൻ എന്നിവർ അഭിനയിക്കുന്നു.

താളമേളങ്ങളുടെ പശ്ചാത്തലത്തിൽ, താളപ്പിഴകളുടെ കഥ പറയുകയാണ് ദ്രാവിഡ രാജകുമാരൻ .സ്നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുൻപേ, ജീവിതകാശത്തിൽ പോയ്മറഞ്ഞ പെരുമലയൻ്റ കഥ പറയുകയാണ് ദ്രാവിഡ രാജകുമാരൻ എന്ന ചിത്രത്തിലൂടെ സജീവ് കിളികുലം.

അയ്മനം സാജൻ.
( പി.ആർ.ഒ) 

No comments:

Powered by Blogger.