ജോഷി സാർ " മിഷൻ സി" യുടെ പ്രിവ്യൂ കാണാൻ ഒറ്റയ്ക്ക് കാർ ഓടിച്ച് എത്തി : കൈലാഷ്.

സിനിമാജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരുന്നു ഇക്കഴിഞ്ഞ ദിവസം കടന്നുപോയത്.
കാരണം, അന്നാണ് ജനപ്രിയസിനിമയ്ക്ക് പുതിയ വ്യാകരണം ചമച്ച സാക്ഷാൽ ജോഷി സാർ 'മിഷൻ - സി' എന്ന ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി ഒറ്റയ്ക്ക് കാറോടിച്ച് ലാൽ മീഡിയയിൽ എത്തിയത്.

അദ്ദേഹത്തോടൊപ്പമിരുന്ന് സിനിമ കാണാൻ കഴിഞ്ഞത് എന്റെയും അപ്പാനി ശരത്തിന്റെയും അസുലഭ ഭാഗ്യം!

ശിഷ്യതുല്യനായ വിനോദ് ഗുരുവായൂരിന്റെ മിഷൻ കണ്ടുകഴിഞ്ഞ ശേഷം സിനിമ മൊത്തത്തിൽ നന്നായിരിക്കുന്നുവെന്ന് ജോഷി സാർ പറഞ്ഞത് 'ടീം മിഷൻ - സി'ക്കു കിട്ടുന്ന ആദ്യ അംഗീകാരമായി.

സാർ പിന്നീട് എന്റടുത്തുവന്ന് 'നല്ല പെർഫോർമൻസ്' എന്നു പറഞ്ഞത് മനസിലെ ഓട്ടോഗ്രാഫിൽ എന്നും തിളങ്ങുന്ന വാക്കുകളായി.
നായക കഥാപാത്രത്തെ അവതരിപ്പിച്ച അപ്പാനിയെയും അദ്ദേഹം അനുമോദിച്ചു.

ചില ദിവസങ്ങൾ അങ്ങനെയാണ്.
ജോഷിസാറിനെപ്പോലെ വരും.
മനസിൽ ചില നല്ല കാര്യങ്ങൾ എന്നന്നേക്കുമായി കോറിയിടും.

ജനപ്രിയ മലയാളസിനിമയുടെ കാരണവരും കാർണിവലുമായ പ്രിയ ജോഷി സാർ, അങ്ങേയ്ക്കു നന്ദി..!
Vinod Guruvayoor
Sarath Appani

കൈലാഷ്. 

No comments:

Powered by Blogger.