അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന " കിംഗ് ഓഫ് കൊത്ത "യിൽ ദുൽഖർ സൽമാൻ നായകൻ.

പ്രിയ സംവിധായകൻ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകൻ ആകുന്നു.  

ദുല്‍ഖർ സൽമാൻ്റെ  ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. " കിംഗ് ഓഫ് കൊത്ത " എന്നാണ് ചിത്രത്തിന്റെ പേര്. കൈയില്‍ തോക്കുമായി മാസ് ലുക്കില്‍ നില്‍ക്കുന്ന ദുല്‍ഖര്‍ ആണ് പോസ്റ്ററിലുള്ളത്. 

ദുല്‍ഖറും അഭിലാഷും ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അഭിലാഷ് എന്‍.ചന്ദ്രൻ തിരക്കഥ ഒരുക്കുന്നു. 
ജോഷിയുടെ സംവിധാനത്തിലെത്തിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെയും തിരക്കഥാകൃത്ത് ആയിരുന്നു അഭിലാഷ് എന്‍. ചന്ദ്രന്‍.

No comments:

Powered by Blogger.