കൂടെ നിന്ന കൂട്ടുകാർ പിരിഞ്ഞു പോകുമ്പോൾ മനസിന് ഒരുപാട് സങ്കടങ്ങൾ ഉണ്ടാകും :വിനോദ് ഗുരുവായൂർ .

വീണ്ടും മിഷൻ സി യിലെ ശ്യാമും,  അഭിനവ്, ഹേമന്ത് തുടങ്ങിയവർ മനസ്സിൽ നിന്നു ഇറങ്ങിപോകുന്നു.. 

ആറു മാസമായി കൂടെ നിന്ന കൂട്ടുകാരായിരുന്നു അവർ. പിരിഞ്ഞു പോകുമ്പോൾ മനസ്സിന് ഒരുപാടു സങ്കടങ്ങൾ ഉണ്ടാകും. അത് ഞാൻ എപ്പോഴും അനുഭവിക്കാറുള്ളതാണ്.

മുൻപ് ഹീറോയിയിൽ ആന്റണി പിരിഞ്ഞു പോകുമ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട്.. നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവുമോ എന്നെനിക്കറിയില്ല... നടക്കുമ്പോഴും, കിടക്കുമ്പോഴും,  ഇവരെല്ലാം എനിക്ക് ഒപ്പമുണ്ടാകും. പിരിഞ്ഞു പോകുമ്പോൾ ശിഖാമണി പിണങ്ങി യാ പോയത്. പുറത്തുകാണിക്കാതെ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി നിന്നിട്ടുണ്ട് ഞാൻ. ഇന്ന് കുറച്ചു പേരുകൂടി മനസ്സിൽ നിന്നിറങ്ങുകയാണ്. 

നിമിത്തം പോലെ രാമക്കൽമേടിൽ നിന്നു മനസ്സിൽ കയറിയവരെ കഴിഞ്ഞ ദിവസം അവിടെ തന്നെ കൊണ്ട് വിട്ടു. ഞാൻ ഇപ്പോഴും ആ സങ്കടത്തിലാണ്. ഊണിലും ഉറക്കത്തിലും കൂടെ നിന്നവർ പിരിഞ്ഞു പോയ സങ്കടം... ഇനി ജീവനും, ലാലും, അഞ്ജുവും ആണ് എന്റെ കൂട്ടുകാർ.. അവരാണ് എന്റെ മനസ്സിനെ കീഴടക്കേണ്ടവർ....ഇനി ഇവരെങ്ങിനെ നടക്കണം, സംസാരിക്കണം, എങ്ങിനെ വേഷം കെട്ടണം.. മക്കളെ പോലെ കൊണ്ട് നടക്കണം.... 

വിനോദ് ഗുരുവായൂർ.
( സംവിധായകൻ) 

No comments:

Powered by Blogger.