ബാഹുബലി ഫെയിം വിജയേന്ദ്രപ്രസാദിൻ്റെ തിരക്കഥയിൽ വിജീഷ് മണി സംവിധായകൻ.

ഈ സ്വപ്ന സാക്ഷാത്കരത്തിന്
മൂന്ന് വർഷത്തെ കാത്തിരിപ്പ് ! 

ബാഹുബലി, ബജ്റംഗി ഭായിജാൻ, മണികർണിക, ഈച്ച, മഗധീര, ആർആർആർ എന്നി സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ വി. വിജയേന്ദ്രപ്രസാദ്  RRR ന് ശേഷം തിരക്കഥയെഴുതുന്ന പുതിയ  സിനിമ സംവിധാനം ചെയ്യാനുള്ള മഹാഭാഗ്യം മലയാളിയായ വിജീഷ് മണിക്ക് ലഭിച്ചിരിക്കുന്നു.

ഈ വർഷത്തെ ഓസ്ക്കാർ അവാർഡിന് ഷോർട്ട് ലിസ്റ്റിലെത്തിയ മൂന്നു ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായ  ഐ എം വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച
 " മ് മ് മ് " (സൗണ്ട് ഓഫ് പെയിൻ) എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് വിജീഷ് മണി.

കഴിഞ്ഞ മൂന്നു വർഷമായി വിജീഷ് മണി തന്റെ ഈ സ്വപ്ന ചിത്രത്തിന്റെ പിന്നിലായിരുന്നു.
പുരാതന അയോധനകലകൾക്ക് പ്രാധാന്യം ആറാം നൂറ്റാണ്ടിന്റെ വീര സാഹസിക കഥ പറയുന്ന ഈ ചിത്രം ഇന്ത്യൻ ഭാഷകളിലും, ചൈനീസ് ഭാഷയിലുമായി നിർമ്മിക്കുന്നതാണ്.
"കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 
ഷൂട്ടിംഗ് തുടങ്ങാനുള്ള അനുമതി സർക്കാർ അനുവദിച്ച സാഹചര്യത്തിൽ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ കേരളത്തിൽ തന്നെ തുടങ്ങാനാണ് തീരുമാനം"
സംവിധായകൻ വിജീഷ് മണി പറഞ്ഞു.

ബാഹുബലി ഷൂട്ട് ചെയ്ത അവരുടെ പ്രിയ ലോക്കേഷൻസായ ചാലക്കുടി, കണ്ണൂർ കണ്ണവം ഫോറസ്റ്റ് എന്നിവിടങ്ങളിലാണ് ഈ ചിത്രത്തിന്റെയും ആരംഭം.
ചൈനയുമായി കൂടുതൽ ബന്ധമുള്ള പ്രമേയമായതിനാൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം ചൈനീസ് താരങ്ങൾക്കും ഈ ചിത്രത്തിൽ ഏറേ പ്രാധാന്യമുണ്ട്.
നീണ്ട മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം വിജീഷ് മണിക്ക് രാജമൗലി യുടെ പിതാവ് വിജയേന്ദ്ര പ്രസാദിൽ നിന്നും ലഭിച്ച വരം കേരളത്തിൽ തന്നെ ആദ്യം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സംവിധായകൻ 
വിജീഷ് മണി.

മലയാള ചിത്രങ്ങൾ ഇപ്പോൾ ഷൂട്ടിംഗിനായി അന്യ സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ,തെലുങ്കിൽ നിന്നും കേരളത്തിലേക്ക് ചിത്രീകരണത്തിനായി വരുന്നത് ഇന്നത്തെ സാഹചര്യത്തിൽ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വലിയൊരു സഹായകമായിരിക്കും.

വാർത്ത പ്രചരണം: 
എ എസ് ദിനേശ്.

No comments:

Powered by Blogger.