" കൂൺ " ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമാവുന്നു.

ബോളിവുഡ് സ്റ്റൈലിൽ ഇറങ്ങിയ കൂൺ എന്ന മലയാള ചലച്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാവുന്നു.

കൗതുകം ഉണർത്തുന്ന തരത്തിൽ,കൊഴിഞ്ഞ റോസാപുഷ്പവും ഒപ്പം തന്നെ  പോസ്റ്ററിൽ രണ്ടു കമിതാക്കളുടെ കാലുകളും  മാത്രവുമാണ് കാണുവാൻ സാധിക്കുന്നത്..പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക് പേജ് മുഖേനയാണ് പോസ്റ്റർ റിലീസായത്..ഗോൾഡൻ ട്രംബറ്റ് എന്റർടൈൻമെന്റ്സിന്റെ  ബാനറിൽ അനിൽകുമാർ നമ്പ്യാർ നിർമ്മിച്ച് പ്രശാന്ത് ബി മോളിക്കൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കൂൺ.

ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ പ്രശസ്ത താരങ്ങൾ അഭിനയിക്കുന്നു. 
തിരക്കഥ അമൽ മോഹൻ. ചായാഗ്രഹണം ഷിനോബ്  ടി ചാക്കോ. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ കെ ജെ ഫിലിപ്പ്.  കാസ്റ്റിംഗ് ഡയറക്ടർ ജോൺ ടി ജോർജ്. പ്രോജക്ട് ഡിസൈനർ വിഷ്ണു ശിവ പ്രദീപ്. സംഗീതം, പശ്ചാത്തല സംഗീതം അജിത് മാത്യു.  എഡിറ്റർ സുനിൽ കൃഷ്ണ.  ആർട്ട് ഡയറക്ടർ സണ്ണി അങ്കമാലി.കോറിയോഗ്രഫി ബിനീഷ് കുമാർ കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമ്മൂട്. കോസ്റ്റ്യൂമർ ദീപു മോൻ സി എസ്. മേക്കപ്പ് നിത്യ മേരി. ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്  ബാലകൃഷ്ണൻ.  സൗണ്ട് ജോബിൻ ജയൻ. സ്റ്റിൽസ് പ്രക്ഷോബ്  ഈഗിൾ ഐ.  ഡിസൈനർ മനു ഡാവിഞ്ചി.

എം കെ ഷെജിൻ ആലപ്പുഴ.
( പി.ആർ. ഒ) 

No comments:

Powered by Blogger.