എൻ്റെ എല്ലാ സിനിമകളോടും എനിക്ക് ഒരേ വികാരമാണ്,അതിൽ വലിപ്പ ചെറുപ്പമില്ല, എല്ലാം എനിക്ക് പ്രിയപ്പെട്ടതും : ബാലചന്ദ്രമേനോൻ .

എന്റെ  എല്ലാ സിനിമകളോടും എനിക്ക്   ഒരേ വികാരമാണ് . 
അതിൽ വലിപ്പ ചെറുപ്പമില്ല , എല്ലാം  എനിക്ക് പ്രിയപ്പെട്ടതും . 

എന്നാൽ ഓരോ സിനിമക്കും ഒരോ തലേലെഴുത്താണ് . ഏതു കാര്യത്തിലും  'ഇന്നത്  ഇന്നതു  പോലെ  വരണം ' എന്ന്  ഒരു മുൻവിധിയുണ്ടാവും . അതിനെ തടുക്കുക അസാധ്യം . ഒരു സിനിമ എടുക്കാൻ  ആഗ്രഹിക്കുന്ന ആളിന്റെ കയ്യിൽ മിനിമം കാശു വേണം . . സിനിമ  സംവിധാനം ചെയ്യുന്ന ആളിനു  മിനിമം അതിനുള്ള സാങ്കേതിക ജ്ഞാനം വേണം. എന്നാൽ ഒരു സിനിമയെ ഏതു വിധേനയും നശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാൾക്ക് പ്രതേകിച്ചു ഒരു 'മിനിമം യോഗ്യതയും' വേണ്ട. 

അങ്ങിനെ,  ഏതക്കയോ  കുബുദ്ധികൾ കാരണം എന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ "എന്നാലും ശരത് " എന്ന ചിത്രം ഞാൻ പ്രതീക്ഷിച്ച പോലെ എനിക്കു ലക്ഷ്യസ്ഥാനത്തു എത്തിക്കാൻ കഴിഞ്ഞില്ല . 

പശുവും ചത്തു ; മോരിലെ പുളിയും പോയി ....അത്  കൊണ്ടു  തന്നെ  ചിത്രത്തിന്റ  ദുർവിധിയുടെ പോസ്റ്റ് മാർട്ടമല്ല എന്റെ ഉദ്ദേശം . 'എന്നാലും ശരത് ' എവിടെ കാണാൻ പറ്റും , യൂട്യൂബിൽ  ഉണ്ടോ,   എന്നൊക്കെ ഒരു പാട് അന്വേഷണങ്ങൾ എന്റെ  ഫേസ്‌ബുക്കിലൊക്കെ വരുമ്പോൾ ഞാൻ മൗനം ഭജിക്കുകയാണ് ചെയ്യാറ് .  റിലീസായിട്ടു മൂന്നു വർഷം  തികയുന്ന ഇന്നെങ്കിലും  നയം വ്യക്തമാക്കേണ്ട ഒരു ബാധ്യത എനിക്കുള്ളതായി  തോന്നി .  ഒത്തിരി പ്രതീക്ഷകളോടെ ഈ ചിത്രത്തിൽ സഹകരിച്ച ഒരുപാട് പുതുമുഖങ്ങൾ ഉണ്ട് , നായകനും നായികയും അടക്കം. അവരിലൊക്കെ എനിയ്ക്ക് ഏറെ പ്രതീക്ഷകളും ഉണ്ടായിരുന്നു . അതെല്ലാം കുരുന്നിലേ വാടിക്കരിഞ്ഞതിൽ ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് ദുഖമുണ്ട് .  

പുതു മുഖങ്ങൾക്കു വേണ്ടി  നടത്തിയ  ഓഡിഷൻ ടെസ്റ്റിൽ എല്ലാവരോടും ഞാൻ ആദ്യമായി  പറഞ്ഞത്.  'എന്നാലും ശരത് ----" എന്ന്  അവർ ഓരോരുത്തരും  സ്വന്തമായ ശൈലിയിൽ, രീതിയിൽ  പറഞ്ഞു ഫലിപ്പിക്കുക എന്നാണ് ..  എന്നാൽ ഇപ്പോൾ അത് ഒരുമിച്ചു കാണുമ്പോൾ..... ഒരുമിച്ചു  കേൾക്കുമ്പോൾ  അവരെല്ലാം ഈ പടത്തിനുണ്ടായ അപജയത്തിൽ അസ്വസ്ഥരായി പ്രതികരിക്കുന്നത്‌  പോലെ തോന്നിപ്പോകുന്നു ....

ഒന്നും  ഒന്നിന്റെയും  അവസാനമാകുന്നില്ല  എന്ന  സത്യം  മാത്രം ഈ ചിത്രത്തിൽ സഹകരിച്ച പുതുമുഖങ്ങളെ  ഞാൻ ഓർമ്മിപ്പിക്കട്ടെ ..
ഇതൊരു തുടക്കമായി കാണുക ...ശ്രമങ്ങൾ തുടരുക ...
നിങ്ങൾ ആഗ്രഹിച്ച  ഒരവസരം നിങ്ങൾക്കുണ്ടാവും  ...തീർച്ച . 

കൂട്ടത്തിൽ പറയട്ടെ , അടുത്ത ചിത്രത്തിന്റെ  (സ്ഥിരമായ സാഹിത്യ ഭാഷയിൽ പറഞ്ഞാൽ)  പണിപ്പുരയിലാണ്   ഇപ്പോൾ ഞാൻ ......
ഈ കോവിഡ്  ഒന്ന് ശാന്തമാകട്ടെ ...കൂടുതൽ വെളിവാക്കാം ...

that's  ALL your honour !

ബാലചന്ദ്രമേനോൻ .
( Fb യിൽ പോസ്റ്റ് ചെയ്തത് ) 

No comments:

Powered by Blogger.