" അമ്മ " യുടെ ഓഫീസിൽ നിന്നും സഹായം .

" അമ്മ " യുടെ ഓഫീസിൽ നിന്നും സഹായം നൽകി.  
"അമ്മ" ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നാല്  കുട്ടികൾക്ക് പഠന സഹായത്തിനായി ടാബ് വാങി നൽകുകയും കൂടാതെ കിടപ്പിലായ രോഗിക്ക് സാമ്പത്തിക സഹായവും നടൻ ബാലയുടെ വകയായി കൈമാറി.  

ഇക്കഴിഞ്ഞ ദിവസ്സം "അമ്മ വാക്ക്സിൻ ഡ്രൈവ് " നടത്തിയപ്പോൾ കൗൺസിലർ അഷിത, ഇടവേള ബാബുവിന്റെ ശ്രദ്ധയിൽ നന്നായി പഠിക്കുന്ന നാല്  കുട്ടികളുടെ അവസ്ഥ പറയുകയും അത് ബാലയുടെ ശ്രദ്ധയിൽ എത്തിച്ചപ്പോൾ അദ്ദേഹം അതിനു വേണ്ട സഹായം നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തത് . 

"അമ്മ" ജനറൽ സെക്രട്ടറി ഇടവേള ബാബു, ബാബുരാജ് , ബാല, കൊച്ചി കോർപറേഷൻ മുപ്പത്തിരണ്ടാം ഡിവിഷൻ കൗൺസിലർ അഷിത,  ഏഴുപത്തിരണ്ടാം ഡിവിഷൻ കൗൺസിലർ സക്കീർ തുടങ്ങി അയൽവാസികളും ചടങ്ങിൽ പങ്കെടുത്തു.

No comments:

Powered by Blogger.