അപ്പാനി ശരത്തിൻ്റെ " ദി ക്രിയേറ്റർ " സൈന പ്ലേ ഒടിടിയിൽ റിലീസായി.


യുവ നടൻ അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാബു അന്തുകായി സംവിധാനം ചെയ്യുന്ന " ദി ക്രിയേറ്റർ "
എന്ന ചിത്രം സൈന പ്ലേ ഒ ടിടി യിൽ റിലീസായി.

സന്തോഷ്‌ കീഴാറ്റൂർ,
പിന്റു പാണ്ടു,മേഘ മാത്യു,
മീനാക്ഷി,നിമിഷ നമ്പ്യാർ,
വൈശാഖ് വിജയൻ,
ഷെഫീഖ് റഹ്‌മാൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
കേരളത്തിൽ ഒരു ഗ്രാമത്തിലെ പ്രശസ്തയായ പ്രൊഫസർ റോസ്മേരിയെ ഒരാൾ പീഡിപ്പിക്കുന്നു. ആ വ്യക്തി ചെയ്യുന്ന കൊലപാതകങ്ങളെക്കുറിച്ച് ആ സ്ത്രീക്ക് മാത്രമേ അറിയൂ.

നാണക്കേടോർത്തു   ഇത് പറയാൻ  ആ  സ്ത്രീ മടിക്കുന്നു. ആ നാട്ടിലെ,ഒരു സിനിമ സംവിധാനം ചെയ്യാൻ കഴിയാതെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന  സഹ സംവിധായകൻ സാബുവിനെ കൊണ്ട് ആ സ്ത്രീ ഒരു സിനിമ നിർമ്മിക്കുന്നു. കൊലപാതകിയുടെ കഥ പരോക്ഷമായി റോസ്മേരി പറയുന്നു. സിനിമയുടെ അവസാനത്തിൽ കൊലയാളി ആരാണെന്നും എന്തുകൊണ്ടാണ് ആ കൊലപാതകങ്ങൾക്ക് കാരണമെന്നും  അറിയുന്നതൊടെ ഉണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ
" ദി ക്രിയേറ്റീർ " എന്ന ഈ സസ്‌പെൻസ്,ത്രില്ലർ,
മിസ്റ്ററി  ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

ഛായാഗ്രഹണം-ജോസഫ്,ഷിൻജിത്ത് കെ, സംഗീതം-പ്രവിൻ സായ്വി, എഡിറ്റർ-സാബ്ദീപ് നടകുമ, പശ്ചാത്തല സംഗീതം-സെജോ ജോൺ.

No comments:

Powered by Blogger.