പ്രണയവും സ്വപ്നവും ഒത്തുചേരുന്ന " നീയാം നിഴലിൽ റിലീസായി.ഗൗതം നാഥിന്റെ സംവിധാനത്തിൽ, ജുബൈർ മുഹമ്മദ് സംഗീതം നൽകി വർഷിത്ത് രാധാകൃഷ്ണൻ്റെ മനോഹരമായ ആലാപനത്തിൽ
ഉള്ള ആൽബം 'നീയാം നിഴലിൽ' റിലീസ്സായി. 

ചലച്ചിത്ര താരങ്ങളായ അപർണ ദാസും, രാഹുൽ കൃഷ്ണയുമാണ് ആൽബത്തിൽ അഭിനയിക്കുന്നത്. പ്രണയത്തിന്റെ തീവ്രതയോടൊപ്പം, സ്വപ്നങ്ങളും സ്വാർത്ഥതയും കൂടെ ചേരുമ്പോൾ പ്രണയത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ വളരെ മനോഹരമായി "നീയാം നിഴലിൽ" കാണിച്ചു തരുന്നു. സംഗീതത്തിനും വരികൾക്കും ഒപ്പം ഗംഭീര വിഷ്വൽസും ഇരുവരുടെയും പ്രേമ രംഗങ്ങളിലെ അസാധ്യ പ്രകടനവും കാഴ്ചക്കാർക്ക് ഒരു സിനിമ പ്രതീതി ഉളവാക്കുന്നുണ്ട്.

പ്രണയവും, ജീവിതവും, ആഗ്രഹങ്ങളും, സ്വാർത്ഥതയുമൊക്കെ നേർക്കുനേർ വരുമ്പോൾ, പലരും പ്രണയത്തെ തിരഞ്ഞെടുക്കുകയാണ് പതിവ്. എന്നാൽ താര, തന്റെ ജീവിതത്തെ, അല്ലെങ്കിൽ തന്റെ സ്വപ്നങ്ങൾക്ക് സ്വന്തമാക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. തന്റെ പങ്കാളിക്ക് അത് മനസിലാക്കാൻ കഴിയാതെ വരുമ്പോൾ അവർക്ക് പിരിയേണ്ടി വരികയും ചെയ്യുന്നു. കാരണം തന്റെ ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ അറിയുന്ന ഒരാൾ ആയിരിക്കണം തന്റെ പങ്കാളി എന്നുള്ളത് കൊണ്ടാകാം.

നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു
ഒത്തുചേരലിന് അവളെ കാണാൻ ഒരവസരം കിട്ടിയ രാഹുലിന്, തന്റെ തെറ്റിദ്ധാരണ കൊണ്ടുണ്ടായ തെറ്റ് തിരുത്താൻ കഴിയുമോ? തീർച്ചയായും കാണേണ്ട ഒരു മ്യൂസിക്കൽ ആൽബം തന്നെയാണ് നീയാം നിഴൽ.
നീയാം നിഴലിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ജോയ് പോള്‍ ആണ്, കെ.ആര്‍ പാര്‍ത്ഥസാരഥിയാണ് നിര്‍മാണം.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.