ജൂഡ് ആന്തണി ജോസഫിൻ്റെ " സാറാസ് " : പിതാവും ( ബെന്നി പി. നായരമ്പലം) മകളും ( അന്ന ബെൻ) ഈ ചിത്രത്തിൽ അഭിനയിക്കുന്നു. " ട്രെയിലറിലെ സാറാസിൻ്റെ ഡയലോഗ് : " എനിക്ക് പ്രസവിക്കേണ്ടാ ......." .

അന്ന ബെന്നിനെ ടൈറ്റിൽ കഥാപാത്രമാക്കി ജൂഡ് ആന്തണി  ജോസഫ് സംവിധാനം ചെയ്യുന്ന " സാറാസ് " ൻ്റെ  ട്രെയ്‌ലര്‍ റിലീസ് ചെയ്തു. 

ഇപ്പോഴത്തെ സമൂഹത്തിൽ  ജീവിക്കുന്ന ഒരു
പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങളാണ് ട്രെയിലറിൽ ഉള്ളത്.ഈ ചിത്രം ജൂലൈ  അഞ്ചിന്  ആമസോണ്‍ പ്രൈം വീഡിയോയിലൂടെ  റിലീസ് ചെയ്യും. 

" എനിക്ക് പ്രസവിക്കേണ്ടാ " ഡയലോഗാണ് ട്രെയിലറിൻ്റെ മുഖ്യ  ആകർഷണം. ഈ ചിത്രത്തിൽ പിതാവും മകളും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സംവിധായകൻ ബെന്നി പി. നായരബലവും , മകൾ അന്ന ബെന്നും ഈ ചിത്രത്തിൽ  അഭിനയിക്കുന്നു. 

നേരത്തെ ഈ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരുന്നു. 'മേലെ വിണ്ണിന്‍...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. മനു മഞ്ജിത്ത് ഗാനരചനയും, ഷാന്‍ റഹ്മ്മാൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. 

സണ്ണി വെയ്ൻ ,അന്ന ബെൻ, സിജു വിൽസൺ,  സംവിധായകൻ ബെന്നി പി. നായരമ്പലം , വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്,  ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥ അക്ഷയ് ഹരീഷും , ഛായാഗ്രഹണം നിമിഷ് രവിയും, പ്രൊഡക്ഷന്‍ ഡിസൈന്‍ മോഹൻദാസും  എഡിറ്റിംഗ് റിയാസ് ബാദറും, വസ്ത്രാലങ്കാരം സമീറ സനീഷും,  മേക്കപ്പ് റോണക്‌സ് സേവ്യറും, സൗണ്ട് മിക്‌സിങ് ഡാന്‍ മിക്‌സിങ് ഡാന്‍ ജോസും പ്രോജക്‌ട് ഡിസൈനര്‍ ബിനു മുരളിയും , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് അര്‍ജുനനും , ഫിനാന്‍സ് കണ്‍ട്രോളര്‍ ബിബിന്‍ സേവ്യറും , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാറും നിർവ്വഹിക്കുന്നു. ആതിര ദില്‍ജിത്ത് (  പി.ആർ.ഒ. ).

ട്രെയിലർ ലിങ്ക് :

 https://youtu.be/Kz_EQoYA9uM


സലിം പി. ചാക്കോ .
cpk desk .
 

No comments:

Powered by Blogger.