ബാദുഷ എൻ.എം. പറയുന്നു.

സുഹൃത്തുക്കളേ,

കേരളത്തിൽ സിനിമ ഷൂട്ടിങ് അനുമതി വന്നതിൻ്റെ അടിസ്ഥാനത്തിൽ പീരുമേടിൽ എൻ്റെ നിർമാണത്തിലുള്ള പുതിയ ചിത്രം വിരുന്നിന്റെ ചിത്രീകരണം തുടങ്ങിയിരുന്നു. കണ്ണൻ താമരക്കുളത്തിൻ്റെ സംവിധാനത്തിൽ തമിഴിലെ ആക്ഷൻ കിംങ് അർജ്ജുൻ നായകനായ ചിത്രം നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ ഞാനും പ്രിയ സുഹൃത്ത് അഡ്വ.ഗിരീഷ് നെയ്യാറും ചേർന്നാണ് നിർമിക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ തിരുവനന്തപുരത്തുള്ള ഒരു ചലച്ചിത്ര താരത്തെ എൻ്റെ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വ്യാജേന ഒരാൾ വിളിക്കുകയും, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിൻ്റെ പേരിൽ സംസാരിക്കുകയും വളരെ മോശമായ രീതിയിൽ അവരോട് അവതരിപ്പിക്കുകയുമാണ് ഉണ്ടായത്. തുടർന്ന് സംശയം തോന്നിയ താരം ഉടനെ എന്നെ ബന്ധപ്പെടുകയും വിളിച്ച കാര്യങ്ങൾ പറയുകയും ചെയ്തു. 8943077282 എന്ന നമ്പറിൽ നിന്നാണ് ഇയാൾ വിളിച്ചിരിക്കുന്നത്.ഈ വ്യാജ നമ്പറിൽ True Caller കാണിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മങ്കര എന്ന രീതിയിലാണ്. സിനിമ മേഖലയിൽ അങ്ങനെ ഒരാൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിൽ ഉള്ളതായി എനിക്ക് അറിവില്ല. മാത്രവുമല്ല നിലവിൽ ഈ നമ്പർ സ്വിച്ച്ഓഫുമാണ്. ആയതു കൊണ്ട് ഈ വ്യാജനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്.

സത്യത്തിൽ അങ്ങനെ ഒരു നമ്പറിലുള്ള ആളോ മറ്റ് തരത്തിലുള്ള കാര്യങ്ങളോ എൻ്റെ സെറ്റിൽ ഇല്ല. ഇത്തരത്തിലുള്ള വ്യാജ അറിയിപ്പുകളോ മറ്റ് ഫോണോ വന്നാൽ എൻ്റെയോ, സംവിധായകൻ്റേയോ അറിവോടെയല്ലന്നും, ഇതിൽ ഞങ്ങൾക്ക് പങ്കിലെന്നും അറിയിക്കുന്നു. മേൽ കാണിച്ചിരിക്കുന്ന നമ്പർ ആർക്കെങ്കിലും അറിയുമെങ്കിൽ തീർച്ചയായും എന്നെ നേരിട്ടോ വാട്സപ്പിലൂടെയോ അറിയിക്കുക.

എന്ന്
സ്വന്തം,

ബാദുഷ

No comments:

Powered by Blogger.