" സ്വപ്ന സുന്ദരി "യിൽ ഹാസ്യകഥാപാത്രമായി നിഷാദ് കല്ലിങ്ങൽ.

എസ് എസ് പ്രൊഡക്ഷന്റെ ബാനറിൽ സലാം ബി ടി ,സുബിന്‍ ബാബു എന്നിവർ നിർമ്മിച്ച് കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന സ്വപ്ന സുന്ദരി എന്ന മലയാള സിനിമയിൽ തനി നാട്ടും പുറത്ത്കാരൻ ആയി  മുഴുനീളെ കോമഡി വേഷത്തിൽ എത്തുകയാണ് നിഷാദ് കല്ലിങ്ങൽ .

ഈ ചിത്രത്തിൽ വിഷ്ണു എന്ന കഥാപാത്രം ആയിട്ടാണ് നിഷാദ് കല്ലിങ്ങൽ അഭിനയിക്കുന്നത്. 
നായിക നായകൻമാർ തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടം കോലിട്ട് പ്രശ്നങ്ങൾ പരിഹാരം കാണുകയും അതിന് പുറമെ വായ് നോട്ടവും ഒക്കെ ആയി കുറച്ച് തമാശ കലർന്ന വേഷം ആണ് നിഷാദ് കല്ലിങ്ങൽ ഈ സിനിമയിലൂടെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത് .

കെ ജെ ഫിലിപ്പ് ഒരു അദ്ധ്യാപകൻ ആണ് സംവിധാനം നിർവഹിക്കുന്ന സമയത്ത് എല്ലാം പറഞ്ഞു മനസ്സിലാക്കി വളരെ സൗമ്യതയോടെ പെരുമാറുന്ന വ്യക്തിത്വത്തിന് ഉടമയയാണ് അദ്ദേഹം നിഷാദ് കല്ലിങ്ങലിന് പുറമെ ബിഗ്‌ബോസിലൂടെ പ്രശസ്തനായ ഡോ. രജിത് കുമാർ, സാനിഫ് അലി, ശിവജി ഗുരുവായൂർ, സാജൻ പള്ളുരുത്തി, ഡോ. ഷിനു ശ്യാമളൻ, ശ്രീറാം മോഹൻ ,പ്രദീപ് പള്ളുരുത്തി,ഷാൻസി സലാം ,സണ്ണി അങ്കമാലി ,ശാരോണ്‍ ,അല്‍ന ,ജാനകി ദേവി ,സാജിദ് സലാം ,അന്ന ഏയ്ഞ്ചല്‍ ,രാജേശ്വരി ,അര്യ ജയന്‍ ,രാജി ,നസ്രിൻ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നു .

റോയിറ്റ അങ്കമാലി കുമാർ സെന്‍ എന്നിവരുടെ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സീതു ആൻസൻ ആണ് ,പ്രൊഡക്ഷൻ കോൺഡ്രോളർ ഷാൻസി സലാം ,ക്യാമറ റോയിറ്റ അങ്കമാലി & സനൂപ് ,എക്സിക്യൂടീവ് പ്രൊഡ്യൂസർ ഷാജു സി ജോർജ്ജ് ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ ആയി ഷാൻസി സലാം ,സീതു ,എഡിറ്റർ ഗ്രേസൺ ,കൊറിയോഗ്രഫി ബിനീഷ് കുമാർ കൊയിലാണ്ടി മേക്കപ്പ് ഷിനു ഓറഞ്ച്.
         
സ്വപ്ന സുന്ദരി ആഗസ്റ്റ് മാസത്തിൽ തിയേറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.