മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റി ജനറൽ സെക്രട്ടറി പി. സുരേഷ് ഉണ്ണിത്താൻ്റെ അറിയിപ്പ്.

മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റി അറിയിപ്പ് 

മാന്യരെ,

മലയാളം ഫിലിം ടെലിവിഷൻ ചേംബർ എന്ന പേരിൽ ഒരു സംഘടന അംഗങ്ങളെ ചേർക്കുന്നതിനും പണപ്പിരിവ് നടത്തുന്നതിനു മായി കഴിഞ്ഞ കുറേ ദിവസങ്ങളായി, സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു നോട്ടീസ് പ്രചരിപ്പിക്കുന്നുണ്ട്. 
ഈ സംഘടനയ്ക്ക് മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് നമ്മുടെ സംഘടന അംഗങ്ങളെയും സീരിയൽ പ്രവർത്തകരെയും അറിയിക്കുന്നു.

ചലച്ചിത്ര/ടെലിവിഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന, കെഎസ്എഫ്ഡിസി, കേരള ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോർഡ്, എന്നീ സർക്കാർ സ്ഥാപനങ്ങളുടെ അംഗീകാരമുള്ള, സീരിയൽ നിർമ്മാതാക്കളുടേയും സാങ്കേതിക പ്രവർത്തകരുടെയും ഏക സംഘടന മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റിയാണ്. 

മറിച്ചു നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ, വഞ്ചിതരാവരുതെന്ന്, നമ്മുടെ അംഗങ്ങളെയും ടെലിവിഷൻ സീരിയൽ പ്രവർത്തകരെയും ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു. 

എന്ന് ,

പി സുരേഷ്  ഉണ്ണിത്താൻ
(ജനറൽ സെക്രട്ടറി )
മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റി

No comments:

Powered by Blogger.