കെ.ടി.എസ് പടന്നയിലിന് പ്രണാമം.സിനിമകളിലൂടെ പൊട്ടിച്ചിരിപ്പിച്ച നടന്‍ കെ.ടി.എസ് പടന്നയില്‍ (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.  സിനിമകള്‍ക്ക് പുറമെ നാടകരംഗത്തും തിളങ്ങിയ താരമാണ് കെ.ടി സുബ്രഹ്മണ്യന്‍ എന്ന കെടിഎസ് പടന്നയില്‍.

രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തിലൂടെയാണ് നടൻ്റെ  അരങ്ങേറ്റം.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, അനിയന്‍ ബാവ ചേട്ടന്‍ ബാവ, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.  

നൂറ്റിനാൽപത്തിൽപരം  സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.  നാടക രംഗത്തുനിന്നാണ് സിനിമയില്‍ എത്തുന്നത്. ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, വൈക്കം മാളവിക, ആറ്റിങ്ങല്‍ ഐശ്വര്യ, കൊല്ലം ട്യൂണ ഉള്‍പ്പെടെയുളള പ്രമുഖ നാടക ട്രൂപ്പുകളിലെല്ലാം നടന്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് അടക്കം നിരധി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അവാര്‍ഡുകളും കെടിഎസ് പടന്നയിലിന് ലഭിച്ചിട്ടുണ്ട്.

സ്വന്തമായി സംവിധാനം ചെയ്ത വിവാഹ ദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് കലാലോകത്തേക്ക് എത്തിയത്. ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു.

......................................................... 

കെ .ടി.എസ് ചേട്ടൻ്റെ നിര്യാണം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് " അമ്മ '' ജനറൽ സെക്രട്ടറി ഇടവേള ബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു .


മമ്മൂട്ടി ,മോഹൻലാൽ, ജയറാം , കൈലാഷ്,സംവിധായകരായ മധുപാൽ, ബ്ലെസ്സി, കണ്ണൻ താമരക്കുളം ,ജിബു ജേക്കബ്, പ്രജേഷ് സെൻ ,രാജസേനൻ, എം .എ.നിഷാദ് ,അരുൺ ഗോപി, സന്തോഷ് വിശ്വനാഥ്, വിനോദ് ഗുരുവായൂർ, സോമൻ അമ്പാട്ട് ,ആദി ബാലകൃഷ്ണൻ, എ ജെ വർഗ്ഗീസ് ,ജിസ് തോമസ്, ജിനു എബ്രഹാം ,ഡിജോ ജോസ് ആൻ്റണി ,മാർത്താണ്ഡൻ ജി, മൃദുൽ നായർ ,സേതു ,റോഷൻ ആൻഡ്രൂസ് ,ടിനു പാപ്പച്ചൻ, ജയേഷ് മൈനാഗപ്പള്ളി, സാനു സമദ്, പ്രൊഡക്ഷൻ കൺട്രോളറൻമാരായ ബാദുഷ എൻ. എം, ഷാജി പട്ടിക്കര, പി.ആർ.ഓമാരായ ദിനേശ് എ.എസ് , അജയ് തുണ്ടത്തിൽ, സുമേരൻ പി.കെ, മഞജു ഗോപിനാഥ് ,ഷെജിൻ ആലപ്പുഴ, പി. ശിവപ്രസാദ് ,നിർമ്മാതാവ് ടോമിച്ചൻ മുളകുപ്പാടം, നവാസ് വളളിക്കുന്ന് ,വിനോദ് കോവൂർ, ഗിരീഷ് കുന്നുമ്മൽ, തിരക്കഥാകൃത്ത്  ബെന്നി പി. നായരമ്പലം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

കെ.ടി.എസ് പടന്നയലിൻ്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി. 
 
 

No comments:

Powered by Blogger.