" മിഷൻ - സി " ഓടിടിയിലേക്ക് .


യുവ താരംഅപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " " "മിഷന്‍-സി " എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലര്‍ ഒടിടിയിലേക്ക് .

മിഷൻ സി  തിയേറ്റർ റിലീസ് ചെയ്യണമെന്ന തീരുമാനം  മാറ്റിവെക്കുന്നു. ഈ പ്രതിസന്ധി സമയത്ത് .. ആ കാത്തിരിപ്പ്  എത്ര നാൾ എന്ന് നമുക്ക് തീരുമാനിക്കാൻ കഴിയില്ലല്ലോ.  ഞങ്ങളും OTT യിലേക്ക് മാറുകയാണ്.  സെൻസർ വർക്കുകൾ പുരോഗമിക്കുന്നു.  റിലീസ് ഡേറ്റ് ഉടനെ അറിയിക്കുന്നതാണ്. എല്ലാവരുടെയും സപ്പോർട്ട് വേണമെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു. 

എം.സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.പ്രശസ്ത സംവിധായകന്‍ ജോഷിയുടെ "പൊറിഞ്ചു മറിയം ജോസ് " എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് " മിഷന്‍-സി "

കൈലാഷ്, മേജർ രവി,  ജയകൃഷ്ണന്‍,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
സുശാന്ത് ശ്രീനിഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക്ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍,വാര്‍ത്ത പ്രചരണം എ .എസ് ദിനേശ് എന്നിവരാണ് അണിയറ ശിൽപ്പികൾ.

സലിം പി. ചാക്കോ . 
 
 

No comments:

Powered by Blogger.