" തീ " എന്ന റൊമാൻ്റിക് ആക്ഷൻ ത്രില്ലറിലെ ആദ്യ ഗാനം റിലീസായി.




അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച " തീ " എന്ന
റൊമാന്റിക് ആക്ഷൻ ത്രില്ലർ സിനിമയുടെ ആദ്യ ഗാനം റിലീസായി.

സംവിധായകൻ അനിൽ വി.നാഗേന്ദ്രൻ എഴുതി വരികൾക്ക് രെജു ജോസഫ് സംഗീതം പകർന്ന് ഉണ്ണി മേനോൻ,സോണിയ ആമോദ് എന്നിവർ ചേർന്ന് ആലപിച്ച " തുളസിപൂവുകളെ എന്ന ഹൃദ്യ ഗാനമാണ് റിലീസാക്കിയത്.
 മുഹമ്മദ് മുഹ്സിൻ എം.എൽ.എ., സാഗര എന്നിവരാണ്  ഈ ഗാനരംഗത്ത് അഭിനയിച്ചിട്ടുള്ളത്.
യൂ ക്രിയേഷൻസ്, വിശാരദ് ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ അനിൽ വി നാഗേന്ദ്രൻ കഥ തിരക്കഥ ഗാനങ്ങൾ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് "തീ".

യുവ എം.എൽ.എ.മുഹമ്മദ് മുഹസ്സ്,സാഗര എന്നിവരെ നായികാനായകന്മാരാകുന്ന ഈ ചിത്രത്തിൽ
"വസന്തത്തിന്റെ 
കനൽവഴികളിൽ"എന്ന ചിത്രത്തിൽ സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷ്,അതിശക്തനായ വില്ലനാകുന്നു.അന്താരാഷ്ട്ര
ശൃംഖലകളുള്ള അധോലോക നായകനായി
വിസ്മയപ്പെടുത്തുന്ന 
ഗെറ്റപ്പിൽ ഇന്ദ്രൻസും എത്തുന്നു. പ്രേംകുമാർ, വിനുമോഹൻ,രമേഷ് പിഷാരടി,അരിസ്റ്റോ സുരേഷ്,ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, വി.കെ.ബൈജു,പയ്യൻസ് ജയകുമാർ,ജോസഫ് വിൽസൺ,കോബ്ര രാജേഷ്,സോണിയ മൽഹാർ,രശ്മി അനിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനുപുറമെ വിവിധ മേഖലകളിലെ പ്രതിഭാധനരായ പ്രമുഖരും മികച്ച വേഷങ്ങളുമായി ചിത്രത്തിലെത്തുന്നുണ്ട്. 

കെ. സുരേഷ് കുറുപ്പ്, എക്സ് എം.പി. കെ. സോമപ്രസാദ് എം.പി., സി.ആർ.മഹേഷ് എം.എൽ.എ.,അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് രംഗകലയുടെ ആചാര്യനായി വിരാജിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ, പിന്നണിഗായ കൻ ഉണ്ണിമേനോൻ,ജീവകാരുണ്യരംഗത്ത് ശ്രദ്ധേയനായ നാസർ മാനു,സാഹസികന്നെന്ന നിലയിൽ ലോകറെക്കോർഡ് ജേതാവായ ഡോൾഫിൻ രതീഷ്, ജനാധിപത്യ മഹിളാ അസോസി യേഷൻ നേതാവ് സൂസൻ കോടി തുടങ്ങിയവരെല്ലാം ഈ ചിത്രത്തിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കുന്നു.

എട്ട് സംഗീത
സംവിധായകരുമായി സംഗീതരംഗത്ത് ചരിത്രം സൃഷ്ടിച്ച വസന്തത്തിന്റെ കനൽവഴികളിൽ പോലെ തന്നെ മനോഹരമായ ഏട്ട് ഗാനങ്ങൾ ഈ ചിത്രത്തിലുമുണ്ട്. രെജു ജോസഫ്,അഞ്ചൽ ഉദയകുമാർ, സി.ജെ.കുട്ടപ്പൻ,അനിൽ വി.നാഗേന്ദ്രൻ എന്നിവർ ഈണമിട്ട ഗാനങ്ങൾ ഉണ്ണിമേനോൻ, ശ്രീകാന്ത്, സി.ജെ കുട്ടപ്പൻ, പി.കെ. മേദിനി,ആർ.കെ.രാംദാസ്,
രെജു ജോസഫ്,കലാഭവൻ സാബു,മണക്കാട് ഗോപൻ,റെജി കെ.പപ്പു സോണിയ ആമോദ്,ശുഭ, കെ.എസ്.പിയ,നിമിഷ സലിം (എം.എസ്. ബാബുരാജിന്റെ ചെറുമകൾ), അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം തുടങ്ങിയവർ ആലപിക്കുന്നു.
അഞ്ചൽ ഉദയകുമാർ പശ്ചാത്തലസംഗീതം ഒരുക്കുന്നു.
ദേ ക്യാമറാമാൻ കവിയരശിന്റെ നേതൃത്വത്തിലാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കാർത്തികേയൻ,എഡിറ്റിംഗ്-ജോഷി എ.എസ്, കുമാരപുരം,സൗണ്ട് ഡിസൈനർ-എൻ.ഹരികുമാർ. വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.