ഏറെ സവിശേഷതകളുമായി മലയാളത്തിലേക്ക് പുതിയ ഓടിടി പ്ലാറ്റ് ഫോം : ആക്ഷൻ .

ഏറെ സവിശേഷതകളുമായി  മലയാളത്തിലേക്ക് പുതിയ ഒടിടി  പ്ലാറ്റ്ഫോം "ആക്ഷൻ"....
ആഗസ്റ്റ് 17( ചിങ്ങം 1)ന് പ്രേക്ഷകരിലേക്ക് എത്തുന്നു

മലയാളത്തില്‍ വീണ്ടുമൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടി. സിനിമയും,സംസ്‌കാരവും,
സാങ്കേതികതയും ഒന്നിച്ചു ചേര്‍ന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് 'ആക്ഷൻ'. 

ബിഗ് ബഡ്ജറ്റ് മുതൽമുടക്കിൽ ഒരുക്കിയ ഈ  പ്ലാറ്റ്ഫോം  മികച്ച സാങ്കേതിക മികവിൽ കാഴ്ചക്കാർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുവാൻ എത്തുകയാണ്. മലയാളത്തിനു പുറമേ,  ഹിന്ദി, തെലുങ്ക്, തമിഴ്,  കന്നട തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഉള്ള പുതിയതും പഴയതുമായ സിനിമകൾ "ആക്ഷൻ" എന്ന ഒടിടിയിൽ ലഭ്യമായിരിക്കും. കൂടാതെ മികച്ച വെബ്  സീരിസുകളും ഉണ്ടായിരിക്കും.

വേഗതയേറിയ ഡൗൺലോഡിങ് സിസ്റ്റത്തിലൂടെ ആൻഡ്രോയ്ഡ്, ഐഓഎസ്, സ്മാർട്ട് ടിവി, ആപ്പിൾ ടിവി തുടങ്ങിയ നൂതന ഓൺലൈൻ മീഡിയയിലൂടെ എല്ലാം ലോകത്തെ ഏത് രാജ്യത്ത് നിന്നും കാണാനുള്ള സൗകര്യവും ലഭ്യമാണ്. ഐടി ബിസിനസ് രംഗത്തെ നിരവധി പ്രവർത്തനങ്ങൾ ഒരുക്കിയ ഡബ്ല്യു.ജി.എൻ എന്ന ഐടി കമ്പനി ആണ് ആക്ഷൻ ഒടിടി യുടെ സാരഥികൾ. 

ആക്ഷൻ ടിവിയിലൂടെ റിലീസ് ചെയ്യുന്ന സിനിമകൾക്കെല്ലാം കാഴ്ചക്കാരുടെ എണ്ണവും കമന്റും ചിത്രത്തിന്റെ നിർമ്മാതാവിന് നേരിട്ട് അപ്പോൾതന്നെ അറിയാനാകും എന്നതും  ഈ കമ്പനിയുടെ പ്രത്യേകതയാണ്. ആക്ഷൻ ഒടിടിയിലൂടെ സിനിമകൾ, വെബ് സീരീസുകൾ എന്നിവ റിലീസ് ചെയ്യാൻ താല്പര്യമുള്ളവർക്ക് 9656744858 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും കമ്പനി മാനേജിങ് ഡയറക്ടർ വിജീഷ്പിള്ള  അറിയിച്ചു.

പി.ശിവപ്രസാദ്.
( പി. ആർ. ഓ ) .

No comments:

Powered by Blogger.