" അപർണ്ണ ഐ.പി. എസ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


ലാസി എന്റർടൈൻമെന്റിന്റെ ബാനറിൽ വി.എം ലത്തീഫ് നിർമ്മിച്ച്
പ്രിയംവദ കൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി
സാദിഖ് നെല്ലിയോട്ട് സംവിധാനം ചെയ്യുന്ന  " "അപർണ ഐ.പി.എസ്."
എന്ന കുറ്റാന്വേഷണ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,മേജർ രവി, ഒമർ ലുലു, ഇർഷാദ്, ഗിന്നസ് പക്രു,സന്തോഷ് കീഴാറ്റൂർ, അനു സിത്താര, സുരഭി ലക്ഷ്മി, നവാസ് വള്ളിക്കുന്ന്, കാർത്തിക് പ്രസാദ്, ലച്ചു അന്ന രാജൻ,ഡയാന ഹമീദ് എന്നിവരുടെ ഫെയ്സ് ബുക്ക് പേജുകളിലൂടെ  റിലീസായീ.

വിനോദ് കോവൂർ, നീനാ കുറുപ്പ്, ബിനോയ്, അഖിൽ പ്രഭാകർ, ഡിസ്നി ജെയിംസ്, പ്രകാശ് പയ്യാനിക്കൽ, സതീഷ് അമ്പാടി,ബിന്ദു പ്രവീൺ,
രഞ്ജിനി മുരളി,ദേവി
കൃഷ്ണ,ബെനി സുമിത്ര,
ഹർഷ അരുൺ,വർമ്മ ജി,നിഷാദ് കല്ലിങ്ങൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈറ്റിൽ റോളിൽ സംസ്ഥാന പുരസ്കാര ജേതാവ് പ്രിയംവദ കൃഷ്ണൻ അഭിനയിക്കുന്ന 
"അപർണ ഐ.പി.എസ് " എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സാദിഖ് സുധി എഴുതുന്നു.
ക്രിസ്റ്റി ജോർജ്ജ്
ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
 സംഗീതം-തേജ് മെർവിൻ, എഡിറ്റർ-അരുൺ,
കല-മുരളി ബേപ്പൂർ,
മേക്കപ്പ്-ഷിജി താനൂർ,
വസ്ത്രാലങ്കാരം-നിഖിൽ ഹാക്ക്,ഡിസൈൻ-പ്രജിൻ,അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്രശർമ, സ്റ്റുഡിയോ-മലയിൽ കമ്മ്യൂണിക്കേഷൻ എറണാകുളം.
"അപർണ ഐ പി എസ് "
ഉടൻ പ്രദർശനത്തിനെത്തുന്നു.

വാർത്ത പ്രചരണം: 
എ എസ് ദിനേശ്.

No comments:

Powered by Blogger.