ബിജു മേനോൻ്റെ " ഒരു തെക്കൻ തല്ലു കേസ് "


പ്രശസ്ത ചലച്ചിത്ര താരം ബിജു മേനോൻ അഭിനയിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് 
തന്റെ ഔദ്യോഗിക ഫേയ്സ് ബുക്ക് പേജിലൂടെ അറിയിച്ചു. 
" ഒരു തെക്കൻ തല്ലു കേസ് ".
നവാഗതനായ ശ്രീജിത്ത് എന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മോനോടൊപ്പം, രണ്ടുതവണ കേരള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയ പത്മപ്രിയ നായികയായി ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൽ
അഭിനയിക്കുന്നു.

യുവതാരങ്ങളായ റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. 
ഇ ഫോർഎന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മേത്ത സി.വി.സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവർത്തകനുമായ  ജി.ആര്‍.ഇന്ദുഗോപന്റെ 'അമ്മിണി പിള്ള  വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥ സംഭാഷണമെഴുതുന്നു.     
 മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ.

ഈ വര്‍ഷത്തെ 
ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ "ബ്രോ ഡാഡി "യുടെ സഹ എഴുത്തുക്കാരൻ കൂടിയാണ് ശ്രീജിത്ത് എൻ.
സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്.

No comments:

Powered by Blogger.