പുതുപുത്തൻ പ്രമേയവുമായി ജൂഡ് ആന്തണി ജോസഫിൻ്റെ " സാറാസ് " .സണ്ണി വെയ്നിൻ്റെയും അന്ന ബെന്നിൻ്റെയും മികച്ച അഭിനയം.

കേരളീയ പൊതുസമൂഹം ഇന്നേവരെ ചർച്ച ചെയ്തിട്ടില്ലാത്ത ഒരു വിഷയമാണ് " സാറാസ് " പറയുന്നത്. പ്രമേയം ശക്തമാണ്. ഈ കാലഘട്ടത്തിലെ ഒരു പെൺക്കുട്ടിയുടെ ജീവിതത്തിലുടെ കടന്നുപോകുന്ന സിനിമയാണിത്. ആമസോൺ പ്രൈം വീഡിയോയിൽ സിനിമ റിലീസ് ചെയ്തു 

ജൂഡ് ആന്തണി ജോസഫാണ് ചിത്രം സംവിധാനം ചെയ്തിതിരിക്കുന്നത്. ഓം ശാന്തി ഓശാനാ, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് ഈ ചിത്രം ജൂഡ് സംവിധാനം  ചെയ്തിതിരിക്കുന്നത്. 

സ്ത്രീകൾ മാനസികമായും , ശാരീരികമായും പൂർണ്ണമനസോടെയാണ് ഗർഭം ധരിക്കേണ്ടത്. സമ്മർദ്ദങ്ങളുടെ  പേരിൽ ഉണ്ടാകുന്ന ഗർഭധാരണം ശരിയല്ല. നമുക്ക് ചുറ്റുമുള്ള പലപെൺക്കുട്ടികളും ഒരർത്ഥത്തിൽ സാറാമാരാണ്. 

സിദ്ദിഖ്,  വിജയകുമാർ, മല്ലിക സുകുമാരൻ ,പ്രദീപ് കോട്ടയം, ടി.വി. അവതാരക ധന്യ വർമ്മ , കളക്ടർ ബ്രോ പ്രശാന്ത് നായർ. അജു വർഗ്ഗീസ് ,സിജു വിൽസൺ ,സ്രിൻറാ, വിനീത് ശ്രീനിവാസൻ,സംവിധായകരായ  ജീബു ജേക്കബ്ബ്, ബോബൻ ശമുവേൽ,  തിരക്കഥാകൃത്ത്  ബെന്നി പി. നായരമ്പലം , ബിനു മുരളി, ശ്യം സുന്ദർ ,സൗമ്യ, തുഷാര ,മാർഗരറ്റ്,  ബാലതാരം വൃദ്ധി വിശാൽ, അസാൻ മുഹമ്മദ്  എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ജീവിതത്തിലെന്ന പോലെ ബെന്നി പി. നായരമ്പലവും അന്ന ബെന്നും ഈ സിനിമയിലും അച്ഛനും മകളുമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. 
നിമിഷ് കവി ഛായാഗ്രഹണവും, അക്ഷയ് ഗിരീഷ് കഥയും , റിയാസ് ഖാദർ എഡിറ്റിംഗും സമീറ സനീഷ്
വസ്ത്രാലങ്കാരവും, മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും, റോണക്സ് സേവ്യർ മേക്കപ്പും ,ഡാൻ ജോസ്  സൗണ്ട് മിക്സിംഗും, സജീവ് അർജുനൻ പ്രൊഡക്ഷൻ കൺട്രോളറും, ബിബിൻ സേവ്യർ ഫിനാൻസ് കൺട്രോളറും ,അനീഷ് കുമാർ ചീഫ് അസോസിയേറ്റ് 
ഡയറ്കടറും ആതിര ദിൽജിത്ത് പി.ആർഒയുമാണ്. 
ശാന്ത മുരളി, പി.കെ. മുരളീധരൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ലോക്ഡൗൺ സമയത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ത്രഡിൽ നിന്നാണ് ഈ സിനിമയ്ക്ക് രൂപം നൽകിയിരിക്കുന്നത്.  

ഒരു കൊച്ചു ചിത്രത്തിന്റെ മനോഹര വിജയമാണ് . നമ്മുടെ സമൂഹത്തിന്റെ  പ്രതീകമാണ് സണ്ണി വെയ്ന്റെ ജീവൻ എന്നകഥാപാത്രം.
കഥാപാത്രത്തിന്റെ ആത്മാവ് ഉൾ കൊണ്ടുള്ള കഥാപാത്രമാണ് സാറാസ് . ഹെലൻ എന്ന ചിത്രത്തിന് ശേഷം വീണ്ടും അന്ന ബെൻ മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഡോക്ടറുടെ വാക്കുകൾ :
"  ഒരുപാട് തയ്യാറെടുപ്പുകൾ വേണ്ട കാര്യമാണ് ഗർഭധാരണം. തൻ്റെ ശരീരമാണ് ,താനാണ് തീരുമാനം എടുക്കേണ്ടത് " . 

ഒരു സ്ത്രീപക്ഷ സിനിമയാണെങ്കിലും കുടുംബ പശ്ചാത്തലത്തിൽ ഉള്ള സിനിമ എന്ന് തന്നെ പറയാം. ഇത്തരത്തിലുള്ള അച്ഛനെ  തങ്ങൾക്കും കിട്ടണമെന്ന് മിക്ക പെൺക്കുട്ടികളും ചിന്തിക്കും.

ഓരോ സിനിമ കഴിയുംതോറും സണ്ണി വെയ്നും, അന്ന ബെന്നും അഭിനയത്തിൻ്റെ പുതിയ തലങ്ങളിലേക്ക്എത്തുകയാണ്.മൊത്തം അണിയറ പ്രവർത്തകർക്കും, ഒപ്പം സംവിധായകൻ ജൂഡ് ആന്തണി ജോസഫിനും അഭിനന്ദനങ്ങൾ. 

Rating : 4/5 .

സലിം പി.ചാക്കോ.
cpk desk .

8547716844. 
 
 
 

No comments:

Powered by Blogger.