കിടിലൻ ട്രെയിലറുമായി " മാലിക്ക് " .


ടേക്ക് ഓഫ്  , സീ യൂ സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ , ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന " മാലിക്ക് " ൻ്റെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. 

അൻപത്തിയഞ്ച്കാരൻ  സുലൈമാന്‍ മാലിക് ആയി ഒരു ഫഹദ് ഷോ' ആണ് ട്രെയിലറിൽ  നടത്തിയിരിക്കുന്നത് .

ആമസോൺ പ്രൈം വിഡിയോയിൽ " മാലിക്ക് " ജൂലൈ പതിനഞ്ചിന് റിലീസ് ചെയ്യും.  ടേക്ക് ഓഫിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് " മാലിക്ക് ".

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നു. സാനു ജോൺ വർഗീസ് ഞെട്ടിക്കുന്ന ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. 

ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ് .

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.