" ഇരട്ടിമധുരം''

ഇരട്ടിമധുരം

ഇന്ന് ജൂലൈ 15.
എനിക്ക് ഏറ്റവും ആരാധ്യരായ രണ്ടു പേരുടെ ജന്മദിനം.

എന്റെ പെറ്റമ്മയെ പെറ്റ ദിനം..

വെള്ളിത്തിരയിൽ പിച്ചവെച്ചു തുടങ്ങാൻ അവസരമൊരുക്കിയ മലയാള സിനിമയുടെ/സാഹിത്യത്തിന്റെ പോറ്റച്ഛൻ സാക്ഷാൽ എം.ടി. സാറിന്റെ ജന്മദിനം..

അമ്മയ്ക്കും
എം.ടി. സാറിനും
ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.

ഞാനിപ്പോൾ വയനാട്ടിലാണുള്ളത്.
പുലർച്ചെതന്നെ അമ്മയെ വിളിച്ചു.
ഇപ്പോഴിതാ എം.ടി. സാറിനെയും.
എഴുത്തിനേക്കാൾ ചൂടും ചൂരുമേറും
ആശംസയുടെ ശബ്ദമൊഴികൾക്ക്..

കൈലാഷ് .
( നടൻ ) 

No comments:

Powered by Blogger.