" കെഞ്ചിര " ചിങ്ങം ഒന്നിന് ആക്ഷൻ ഒടിടിയിൽ റിലീസ് ചെയ്യും.

'കെഞ്ചിര ' ചിങ്ങം ഒന്നിന്  (ആഗസ്ത് 17)ആക്ഷൻ ഒ ടി ടി യിൽ റിലീസ് ചെയ്യും. 

ഏറെ പുതുമകളോടെ  ചിങ്ങം ഒന്നിന്  ( ആഗസ്റ്റ് 17 ) ലോഞ്ച് ചെയ്യുന്ന  ആക്ഷൻ ഒടിടി യുടെ ആദ്യ സിനിമയായി നിരവധി അവാർഡുകൾ  നേടിയെടുത്ത  ഏറെ  ശ്രദ്ധയാകർഷിച്ച മനോജ്‌കാന രചനയും സംവിധാനവും നിർവഹിച്ച  കെഞ്ചിര എന്ന സിനിമ ആഗസ്ത് 17 ന് (ചിങ്ങം ഒന്ന്)പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും .  

നിരവധി ഫെസ്റ്റിവലുകളിലൂടെ ചർച്ചയായ ഈ സിനിമ ആദ്യമായ് റിലീസ് ചെയ്യപ്പെടുകയാണ് ആക്ഷൻ ഒ ടി ടി യിലൂടെ.

നേര് ഫിലിംസ് സൊസൈറ്റിയുടെ ബാനറിൽ  നിർമ്മിക്കപ്പെടുന്ന ഈ ചലച്ചിത്രം ദേശീയ അവാർഡുകളും കേരള സംസ്ഥാന അവാർഡുകളും ഇന്ത്യൻ പനോരമ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ ചലച്ചിത്ര കാവ്യമാണ്.

1 comment:

  1. എല്ലാ വിധ ആശംസകളും നേരുന്നു

    ReplyDelete

Powered by Blogger.