അടൂർ ഗോപാലകൃഷ്ണൻ രാജ്യം കണ്ട മികച്ച സംവിധായകരിൽ ഒരാൾ : ബാദുഷ എൻ. എം.

അടൂർ ഗോപാലകൃഷ്ണൻ, രാജ്യം കണ്ട മികച്ച സംവിധായകരിൽ ഒരാൾ.

അടൂർ സാറിൻ്റെ 80-ാം ജന്മദിനമാണിന്ന്. അദ്ദേഹത്തിൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർഥിക്കുന്നു. അടൂർ സാറിന് ജന്മദിനാശംസകൾ.

മലയാള സിനിമയ്ക്ക് രാജ്യാന്തര മുദ്ര ചാർത്തിയവരിൽ പ്രഥമ ഗണനീയനാണ് അടൂർ സാർ. 
 1972 ൽ പുറത്തിറങ്ങിയ സ്വയംവരത്തിലൂടെയാണ് അടൂർ സാർ സംവിധാന രംഗത്തെത്തുന്നത്.
1978-ൽ പുറത്തിറങ്ങിയ കൊടിയേറ്റത്തോടെ അടൂർ വിഖ്യാതനായി.. ഭരത് ഗോപിയുടെ അതുല്യമായ അഭിനയ പാടവം കൊണ്ടും കലാമേന്മ കൊണ്ടും കൊടിയേറ്റം പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട്  എലിപ്പത്തായം, അനന്തരം മുഖാമുഖം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽകുത്ത് തുടങ്ങി അവിശ്വസനീയമായ നിരവധി സിനിമകൾ. ഇവയൊക്കെയും രാജ്യാന്തര കീർത്തി നേടി. മലയാളികളുടെ അഭിമാനം മമ്മൂട്ടിക്ക് രണ്ടു തവണ ദേശീയ പുരസ്‌കാരം ലഭിച്ചത് അടൂർ ചിത്രങ്ങളിലൂടെയായിരുന്നു.

മലയാള സിനിമയും ഇന്ത്യൻ സിനിമയും ഉള്ളിടത്തോളം കാലം അടൂർ എന്ന മൂന്നക്ഷരം അഭിമാനത്തോടെ സ്മരിക്കപ്പെടും.

അടൂർ സാറിന് ജന്മദിനാശംസകൾ.


ബാദുഷ എൻ. എം. 

No comments:

Powered by Blogger.