സ്വപ്നം യാഥാർത്ഥ്യമാകുന്നു: ലോകേഷ് കനകരാജ് ചിത്രം വിക്രമിൽ കമൽഹാസനോപ്പം നരേനും.

സ്വപ്നം യാഥാർത്ഥ്യമാകുന്നു; ലോകേഷ് കനകരാജ് ചിത്രം വിക്രമിൽ കമൽഹാസനൊപ്പം നരേനും. 

കൈതി എന്ന ബ്ലോക്ബസ്‌റ്ററിന് ശേഷം ലോകേഷ് കനകരാജ് കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് "വിക്രം". വിക്രമിൻ്റെ ടീസർ പുറത്തിറങ്ങിയപ്പോൾ അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോളാണ് നരൈനോട് തനിക്കും ഒരു വ്യത്യസ്തമായ വേഷമുണ്ടെന്ന് അറിയിച്ചത്.

ദുബായിൽ ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗിൽ ആയിരുന്നു അപ്പോൾ. തിരിച്ചെത്തിയതിനു ശേഷം തിരക്കഥയുടെ പ്രസക്തഭാഗങ്ങൾ വിവരിക്കുകയും ചെയ്തിരുന്നു. അപ്പോളാണ് വിക്രത്തിലെ തൻ്റെ  കഥാപാത്രം, പ്രധാന കഥാപാത്രങ്ങൾ ഒന്നാണെന്ന് മനസ്സിലായത്. 

"ചെറുപ്പം മുതലേ കമൽ ഹാസനോട് കടുത്ത ആരാധന ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്നും തൻ്റെ സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുകയാണ്, അത് ലോകേഷിൻ്റെ സംവിധാനത്തിൽ കൂടി ആകുമ്പോൾ അതിലേറെ സന്തോഷമുണ്ട്." നരേൻ പറയുന്നു. 

തങ്ങൾ ഇരുവരും കമൽ ഹാസൻ ആരാധകർ ആണെങ്കിലും ലോകേഷ് കനകരാജ് തന്നേക്കാളും വലിയ  ആരാധകൻ ആണെന്നാണ് നരെൻ്റെ അഭിപ്രായം. 

"വിക്രം എന്ന ചിത്രം  എല്ലാം കൊണ്ടും കൈതി ക്ക് മുകളിൽ നിൽക്കുന്ന ചിത്രം തന്നെയായിരിക്കും. എൻ്റെ ഭാഗങ്ങൾ ഓഗസ്റ്റിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ലുക്കിൽ അല്ലെങ്കിലും കൈതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിൽ ആയിരിക്കും വിക്രമിൽ എത്തുക. കൈതിയിലെ പോലീസ് വേഷത്തിന് ശേഷം തമിഴിൽ നിന്ന് നിരവധി പോലീസ് വേഷങ്ങൾ ലഭിച്ചിരുന്നു. ഒരേ വേഷങ്ങൾ ചെയ്യാൻ താല്പര്യമില്ലാത്തത് കൊണ്ട് വേണ്ടെന്ന് വെയ്ക്കുക ആയിരുന്നു. ഇത് കൂടാതെ മറ്റൊരു തമിഴ് ചിത്രം ചെയ്യുന്നുണ്ട്. ഒഫീഷ്യൽ അന്നൗൺസ്മെൻ്റ് ഉടനെ ഉണ്ടാകും." നരൈൻ കൂട്ടിച്ചേർത്തു.

മഞ്ജു ഗോപിനാഥ്. 

No comments:

Powered by Blogger.