വിശ്വ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് @80.


വിശ്വ ചലച്ചിത്രകാരൻ  അടൂർ ഗോപാലകൃഷ്ണൻ  ഇന്ന്            ( ജൂലൈ മൂന്ന്) ഏൺപതിൻ്റെ നിറവിൽ.

ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് ,നിർമ്മാതാവ് എന്നീ നിലകളിൽ അടൂർ ഗോപാലാകൃഷ്ണൻ ശ്രദ്ധേയനായി. 1941 ജൂലൈ മൂന്നിന് പത്തനംതിട്ട ജില്ലയിലെ മണ്ണടി ഗ്രാമത്തിൽ അദ്ദേഹം ജനിച്ചു. ഏട്ടാമത്തെ വയസ്സിൽ അമച്ചർ നാടകങ്ങളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. 1961ൽ പൊളിറ്റിക്കൽ സയൻസ് ,പബ്ലിക് അഡ്മിനിസ്ട്രേഷൻ ബിരുദം ഉറപ്പാക്കലിന് ശേഷം 1962ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് തിരക്കഥയും സംവിധാനവും പഠിക്കുന്നതിനായി ജോലി ഉപേക്ഷിച്ചു. 

1972ൽ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം സ്വയംവരം പുറത്തിറങ്ങിയോടെ അദ്ദേഹം സിനിമയിൽ തുടക്കമായി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിൽ 12 സിനിമകൾ മാത്രമാണ് അദ്ദേഹം നിർമ്മിച്ചിട്ടുള്ളു. മുപ്പതിലധികം ഹ്രസ്വചിത്രങ്ങളും ഡോക്യുമെൻററിയും സംവിധാനം ചെയ്തു. 

നമ്മുടെ സംസ്കാരത്തെയും, സമൂഹത്തെയും സിനിമകളിൽ ചിത്രീകരിച്ചു.16 തവണ ദേശീയ ചലച്ചിത്ര അവാർഡും 17 തവണ സംസ്ഥാന ചലച്ചിത്ര അവാർഡും  ലഭിച്ചിട്ടുണ്ട്.  പത്മശ്രീയും ( 1984)  പത്മവിഭൂഷണും (2006) ലഭിച്ചു. ദാദാസാഹിബ് ഫാൽക്കെ ( 2004 )  അവാർഡും ലഭിച്ചു. ഫ്രഞ്ച് സർക്കാരിൻ്റെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ,ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം  തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 

സ്വയംവരം ( 1972) കൂടിയാട്ടം
 ( 1977) ,എലിപ്പത്തായം(  1981) ,
മുഖാമുഖം ( 1984) ,അനന്തരം
 (  1987) ,മതിലുകൾ ( 1990), വിധേയൻ  (  1993), കഥാപുരുഷൻ (  1995) ,നിഴൽ കൂത്ത് (  2002) ,നാല് പെണ്ണുങ്ങൾ (  2007) ,ഒരു പെണ്ണും  രണ്ടാണും  (2008), പിന്നെയും ( 2016) എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 

സംവിധായകൻ അരവിന്ദുമായുള്ള അത്മബന്ധം ദൃഡമായിരുന്നു. മിക്ക ചിത്രങ്ങളിലും രാഷ്ട്രിയമുണ്ടായിരുന്നു. കേരളത്തിലെ പൊതുജീവിതം സിനിമയിൽ പറയുബോൾ രാഷ്ടീയത്തിന്  പ്രധാന്യമുണ്ടായിരുന്നു അദ്ദേഹത്തിൻ്റെ സിനിമകളിൽ.

2015ൽ ഭാര്യ സുനന്ദ അന്തരിച്ചു. മകൾ : അശ്വതി. മരുമകൻ ഷെറിങ് ദോർജെ. 


സലിം പി. ചാക്കോ . 
cpk desk .
 

No comments:

Powered by Blogger.