റബേക്ക സ്റ്റീഫൻ്റെ ചതുര മുറി 6.5 ഇഞ്ച് ഷുട്ടിംഗ് തുടങ്ങി.


റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്.

ആശ്വാസ്  മൂവി പ്രൊഡക്ഷൻസിന്റെ  ബാനറിൽ ആശ്വാസ്  ശശിധരൻ നിർമ്മിക്കുന്ന ചിത്രമാണ് റബേക്ക സ്റ്റീഫന്റെ  ചതുരമുറി 6.5 ഇഞ്ച് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

നിരവധി ചിത്രങ്ങളുടെ പരസ്യ കലാസംവിധായകനായ  മുഹമ്മദ് സജീഷ് ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ടി. ഷമീർ മുഹമ്മദ് ആണ്. എഡിറ്റിംഗ് ഐജു അന്റു. കോ പ്രൊഡ്യൂസർ ഷാജി ആലപ്പാട്ട്..
 സുഹൈൽ സുൽത്താൻ എഴുതിയ ഗാനങ്ങൾക്ക് യൂനസിയോ സംഗീതം പകർന്നിരിക്കുന്നു.സിതാര  കൃഷ്ണകുമാർ ഗാനമാലപിച്ചിരിക്കുന്നു. അസോസിയേറ്റ് ഡയറക്ടർ ശ്രീകുമാർ വള്ളംകുളം.മേക്കപ്പ് ലിബിൻ മോഹനൻ. കലാസംവിധാനം മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്, രതീഷ് വണ്ടിപ്പെരിയാർ.വസ്ത്രാലങ്കാരം ഷാജി കൂനമ്മാവ്. കോസ്റ്റും അസിസ്റ്റന്റ് കുഞ്ഞപ്പൻ പാതാളം. പ്രൊഡക്ഷൻ കൺട്രോളർ നിസാർ മുഹമ്മദ്. പ്രൊജക്ട് ഡിസൈനർ ജോസ് വരാപ്പുഴ.  പ്രൊഡക്ഷൻ മാനേജർ സജിത് സത്യൻ. ക്രിയേറ്റീവ് മീഡിയ പപ്പ മൂവി ഡോം. അനഗ്ഡോട്ട് മുഹൈമിൻ.അസിസ്റ്റന്റ്  ഡയറക്ടർ രശ്മി രാജ്, ജൂവൽ മാനുവൽ.സ്റ്റിൽസ് അജീഷ് ആവണി. സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി. ഡിസൈനർ എം ഡിസൈൻസ്.പി ആർ ഓ 
എം കെ ഷെജിൻ ആലപ്പുഴ.

കൗമാരക്കാരുടെ ജീവിതത്തിന്റെ  വഴിത്തിരിവുകൾ ആരംഭിക്കുന്ന വേളയിൽ തന്നെ  ഇവരുടെ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് പ്രധാന കാരണം  ഇപ്പോഴത്തെ നവമാധ്യമങ്ങളുടെ സ്വാധീനമാണ്. കൗമാര മനസ്സുകകൾ  സ്വപ്ന ചിന്തകൾക്ക് വിധേയമാകുകയും അതുവഴി മാതാപിതാക്കളിൽ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു. അത്തരം യുവതലമുറയുടെ താളപ്പിഴകളാണ് റബേക്ക സ്റ്റീഫന്റെ ചതുര മുറി എന്ന ചിത്രത്തിലൂടെ പറയുന്നത്. മൂന്ന് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥൻ,  പൂജ അരുൺ എന്നിവരാണ് ഈകഥാപാത്രങ്ങൾക്ക്  ജീവൻ പകരുന്നത്.

പരസ്യ കലാസംവിധായകനായ സാബു കൊളോണിയ ഭദ്രദീപം കൊളുത്തി പൂജാ കർമ്മംനിർവഹിച്ചു. കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ
( കസ്റ്റംസ് ആൻഡ് ജി എസ് ടി) റോണി വർഗീസ് ആദ്യ ക്ലാപ്പ് അടിച്ചു. തുടർന്ന് റബേക്ക സ്റ്റീഫന്റെ ചതുര മുറിയുടെ ചിത്രീകരണം ആരംഭിച്ചു.

 

No comments:

Powered by Blogger.