" ഫ്ലാറ്റ് നമ്പർ 4 ബി " കന്നടയിലേക്ക്. സംവിധാനം ക്യഷ്ണജിത്ത് എസ്. വിജയൻ .


കൃഷ്ണജിത്ത് എസ് വിജയൻ തന്നെയാണ് കന്നടയിലും സംവിധാനം.

ലക്ഷ്മി ശർമ്മ, സ്വർണ്ണ തോമസ്, റിയാസ് എം.ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണജിത്ത് എസ് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം "ഫ്ലാറ്റ് നമ്പർ 4ബി" കന്നഡ റീമേക്കിനായി ഒരുങ്ങുന്നു. കന്നടയിലും ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണജിത്ത് തന്നെയാണ്.

ആൽഫ ഓഷ്യൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സായ് വെങ്കിടേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. കന്നടത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കും. 2014ൽ മലയാളത്തിൽ തീയ്യേറ്റർ റിലീസായിരുന്ന ചിത്രം ഏറെ പ്രേഷകശ്രദ്ധ പിടിച്ചിരുന്നു. റിയാസ് എം.ടി യുടേതാണ് ചിത്രത്തിൻ്റെ കഥ. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം ഒരുക്കിയത് സംവിധായകൻ തന്നെയാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.

വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.