" അങ്ങനെ ഞാനും പ്രേമിച്ചു " ജൂലൈ 31 ന് നീസ്ട്രീം ഒടിടിയിൽ റിലീസ് ചെയ്യും.

പുതുമുഖങ്ങളായ ജീവ ജോസഫ്,ജീവൻ ഗോപാൽ, സൂര്യ ഉദയകുമാർ, വിഷ്ണു നമ്പ്യാർ, ശിവകാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് വർഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം  " അങ്ങനെ ഞാനും പ്രേമിച്ചു ".എന്ന ചിത്രം ജൂലായ് 31-ന് നീസ്ട്രീം ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യും.

സിദ്ധിഖ്,മേജർ രവി,നിർമ്മൽ പാലാഴി,നന്ദകിഷോർ,
വിജു ബാൽ, രാജേഷ് പറവൂർ,സിനോജ് അങ്കമാലി,ഫവാസ്,
നിഷാന്ത്,നീനാ കുറുപ്പ്,അഞ്ജന അപ്പുക്കുട്ടൻ,ലിയ വർഗ്ഗീസ്, സ്നേഹ ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

സ്റ്റോറി ടാക്കീസിന്റെ ബാനറിൽ സൗമ്യ ആർ നിർമ്മിക്കുന്ന ഈ  ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.
ബി കെ.
ഹരിനാരായണൻ,നിഷാന്ത് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു.
എഡിറ്റർ-റീക്സൺ ജോസഫ്.
 എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു ബിജു,പൊതിയാൻ ടി എ,ആന്റോ തട്ടിൽ, മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം-ബുസി ബി ജോൺ, സ്റ്റിൽസ്-ലിജോ കുഞ്ഞപ്പൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ്രാമചന്ദ്രൻ,സൈലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടർ-ഷിജിത്ത് വാസു,റിഖിൽ വാസു,നിധീഷ് ടി, പ്രൊഡക്ഷൻ മാനേജർ-ജുവിൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗൗതം കൃഷ്ണ:
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.