ആക്ഷൻ പ്രൈം ഒടിടി ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2021.

3 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ആക്ഷൻ പ്രൈം ഒടിടി  ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2021

ഒടിടി പ്ലാറ്റ്ഫോം രംഗത്ത് പുത്തൻ ദൃശ്യാനുഭവങ്ങൾ സമ്മാനിക്കാൻ ചിങ്ങം ഒന്ന് (ആഗസ്ത് 17)ന് ലോഞ്ച് ചെയ്യപ്പെടുന്ന പ്ലാറ്റ്ഫോമാണ് ആക്ഷൻ ഒടിടി.ഏറെ സവിശേഷതകൾ ഉള്ള ആക്ഷൻ പ്രൈമിൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള ഹൃസ്വ ചിത്രങ്ങൾക്കായി ഒരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആഗസ്റ്റ് 20 മുതൽ നടത്തപ്പെടുകയാണ്. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ ഉൾപ്പടെ 3 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്.

 കലയും, സംസ്കാരവും, ചലച്ചിത്രഭാഷയും അതിന്റെ ഉന്നതിയിൽ നിലനിർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവലിന്റെ ജൂറി പാനൽ മലയാളത്തിലെയും, മറ്റിതര ഭാഷകളിലെയും ചലച്ചിത്രങ്ങളെ നല്ല രീതിയിൽ വിലയിരുത്തുന്ന വ്യക്തിത്വങ്ങൾ അടങ്ങുന്നവർ ആയിരിക്കും. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്കുള്ള അപേക്ഷ ഫോം ആക്ഷൻ്റെ സൈറ്റിൽ ലഭ്യമാണ്.

കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ കമ്പനി സി.ഇ.ഓ വിജേഷ് പിള്ള, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ഗിരീഷ് കുന്നുമ്മൽ, പി.ആർ.ഒ പി.ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

No comments:

Powered by Blogger.