2021 ജനുവരി ഒന്നിനും ജൂൺ മുപ്പതിനും ഇടയിൽ റിലീസ് ചെയ്ത മലയാള സിനിമകൾ. മലയാള സിനിമകൾ ഒ.ടി.ടി റിലീസുകളിലേക്കോ ?1, ഗാർഡിയൻ 
( സംവിധാനം : സതീഷ് പോൾ / OTT) 

2 ,Confessions of a Cuckoo.
( സംവിധാനം : ജെയ്  ജിതിൻ / OTT)

3, The Great Indian Kitchen.
( സംവിധാനം : ജീയോ ബേബി / OTT) 

4 , വെള്ളം .
( സംവിധാനം : പ്രജേഷ് സെൻ ) 

5,  വാങ്ക് .
( സംവിധാനം :കാവ്യ പ്രകാശ് ) 

6 ,Love.
( സംവിധാനം : ഖാലിദ് റഹ്മാൻ / OTT ) 

7 ,ഇവൾ ഗോപിക .
( സംവിധാനം : അമ്പലപ്പുഴ രാധാകൃഷ്ണൻ ) 

8 ,ചങ്ങായി .
( സംവിധാനം : സുധീഷ് കുമാർ)

9 ,ഓപ്പറേഷൻ ജാവാ .
( സംവിധാനം : തരുൺ മൂർത്തി) 

10, സാജൻ ബേക്കറി സിൻസ് 1962 .
( സംവിധാനം : അരുൺ ചന്ദു ) 

11,യുവം .
( സംവിധാനം: പിങ്കു പീറ്റർ ബാബു ) 

12, ബ്ലാക്ക് കോഫി . 
( സംവിധാനം : ബാബുരാജ് )

13 , ദൃശ്യം 2 .
( സംവിധാനം : ജിത്തു ജോസഫ് / OTT) 

14 , സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ .
( സംവിധാനം : അജീഷ് പൂവത്തൂർ) 

15 , ഇല്ലം.
( സംവിധാനം : പ്രസാദ് വാളാഞ്ചേരി) 

16 , തിരികെ.
( സംവിധാനം : ജോർജ്ജ് കോര ,സാം സേവ്യർ ) 

17, ഐസ് ഒരത്തി .
( സംവിധാനം: അഖിൽ കാവുങ്കൽ ) 

18 , ദി പ്രീസ്റ്റ് .
( സംവിധാനം: 
ജോഫിൻ ടി. ചാക്കോ ) 

19 , Tസുനാമി .
( സംവിധാനം : ലാൽ & ലാൽ ജൂനിയർ) 

20 , മീസാൻ .
( സംവിധാനം :ജാബർ ചെമ്മാട് OTT )

21 , വർത്തമാനം .
(സംവിധാനം:സിദ്ധാർത്ഥ്ശിവ )    
22 , ബാക്ക് പന്തേഴ്സ് .
( സംവിധാനം : ജയരാജ് ) 

23 , ഡെയ്റ ഡയറീസ് .
( സംവിധാനം: മുസ്താഖ് റഹ്മാൻ കരിദ്ദീൻ ) 

24 , മോഹൻകുമാർ ഫാൻസ് .
( സംവിധാനം : ജിസ് ജോയ് ) 

25, ഓളേ കണ്ട നാൾ 
( സംവിധാനം: മുസ്തഫ ഗട്സ് ) 

26 , ഇൻഷ .
( സംവിധാനം : ഡോ.സിജു വിജയൻ ) 

27 , കള .
(സംവിധാനം:  രോഹിത്ത് വി. എസ്. ) 

28 , ആണും പെണ്ണും .
( സംവിധാനം : ആഷിഖ് അബു, ജെയ് കെ. ,വേണു ISC) 

29 , ബിരിയാണി. 
( സംവിധാനം : സജിൻ ബാബു ) 

30 , ONE .
( സംവിധാനം : സന്തോഷ് വിശ്വനാഥ് ) 

31, ചിരി .
( സംവിധാനം: ജോസഫ് പി. ക്യഷ്ണ) 

32 ,ഇന്ന് മുതൽ .
( സംവിധാനം: രജീഷ് മിഥില ) 

33 , ചാച്ചാജി. 
( സംവിധാനം: എം. ഹാജ മൊയ്നു / 0TT) 

33 , അർക്കറിയാം .
( സംവിധാനം : സാനു ജോൺ വർഗ്ഗീസ് ) 

34 ,അനുഗ്രഹീതൻ ആൻ്റണി .
( സംവിധാനം : പ്രിൻസ് ജോയ് ) 

35 , ഇരുൾ .
( സംവിധാനം : നസീഫ് യൂസഫ് ഇസുദീൻ / OTT) 

36 ,കാറ്റിനരിക്കെ. 
( സംവിധാനം : റോയ് കാരയ്ക്കാട്ട് / 0 TT ) 

37 , ജോജി .
( സംവിധാനം : 
ദീലിഷ് പോത്തൻ / OTT  ) 

38 ,നായാട്ട് .
(സംവിധാനം: മാർട്ടിൻ പ്രക്കാട്ട് )

39 , ചതുർമുഖം .
( സംവിധാനം : രഞ്ജിത്ത് കമല ശങ്കർ ) 

40 , അപ്പുവിൻ്റെ സത്യാനേഷണം. 
( സംവിധാനം: സോഹൻലാൽ / OTT ) 

41, നിഴൽ .
( സംവിധാനം : അപ്പു എൻ.ഭട്ടതിരി) 

42 , ക്യഷ്ണൻകുട്ടി പണി തുടങ്ങി. 
( സംവിധാനം: സൂരജ് ടോംOTT) 

43 , അൽഭൂതം.  
( സംവിധാനം : ജയരാജ്/  OTT ) 

44 ,ഖോ-ഖോ .
( സംവിധാനം : രാഹുൽ റിജി നായർ ) 

45 , വൂൾഫ് .
( സംവിധാനം: ഷാജി അസീസ് OTT ) 

46 , ഒരില തണലിൽ.
( അശോക് ആർ. നാഥ് / OTT )

47 , ഗോസ്റ്റ് ഇൻ ബത് ലഹേം .
( സംവിധാനം : ടി.എസ്. അരുൺ OTT  ) 

48 , മിത്ത്  .
( സംവിധാനം : എം. സുനിൽകുമാർ / OTT) 

49 ,തിമിരം .
( സംവിധാനം : ശിവറാം മോനി / OTT) 

50 , ജാക്കീ ഷെറീഫ് .
( സംവിധാനം : റഫീഖ് സീലാട്ട് / OTT) .

51 , ദി റോഡ് 
( സംവിധാനം : റഷീദ് മൊയ്ദീൻ / OTT) 

52 , കാച്ചി .
( സംവിധാനം : ബിൻഷാദ് നാസർ / OTT ) 

53 , ഇടത് വലത് തിരിഞ്ഞ് .
( സംവിധാനം : പ്രസാദ് നൂറനാട് / 0TT) 

54 , വിശുദ്ധ രാത്രികൾ .
( സംവിധാനം : എസ്. സുനിൽ / OTT) 

55 , ജലസമാധി .
( സംവിധാനം : വേണുനായർ / OTT) 

56 , The Last Two Days 
( സംവിധാനം : സന്തോഷ് ലക്ഷ്മൺ / 0TT) 

57 ,സാക്ഷി 
( സംവിധാനം : സൂര്യ സുന്ദർ / OTT) 

58 , ഓത്ത് .
( സംവിധാനം : പി.കെ. ബിജു / OTT) 

59 , കമ്മൽ 
( സംവിധാനം : അനീഷ് / OTT) 

60 , അമീറാ. 
( സംവിധാനം : റിയാസ് മുഹമ്മദ് / OTT .) 

61 , മതിലുകൾ : Love in the time of Corona.
(  സംവിധാനം : അൻവർ അബ്ദുള്ള / 0TT )

62 , റിച്ചർ സ്കെയിൽ 7.6 . 
( സംവിധാനം : ജീവ കെ.ജെ / OTT) 

63 , ചീരാതുകൾ .
( സംവിധായകർ  : സാജൻ കല്ലായി , ഷനുബ് കരുവത്ത് , ഫൈസ് മുഹമ്മദ് ,അനു കുരിശുംങ്കൽ ,ശ്രിജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ/OTT ) 

64 , കനകം മൂലം .
( സംവിധായകർ: സനീഷ് കുഞ്ഞ് കുഞ്ഞ് , അഹിലാഷ് രാമചന്ദ്രൻ / OTT) 

65 , പ്രണയ മുത്തം .
( സംവിധാനം : പി.കെ. രാധാകൃഷ്ണൻ / 0TT) 

66 , പുഴയമ്മ .
( സംവിധാനം : വിജീഷ് മണി / OTT ) 

67, ഗ്രഹണം. 
( സംവിധാനം : ആനന്ദ് പാഗാ / OTT ) 

68 , കാടോരം .
( സംവിധാനം : സജിൽ മംമ്പാട് / OTT ) 

69 , എൺപത്കളിലെ ഏഭ്യൻമാർ. 
( സംവിധാനം : ഷാജി യൂസഫ് / OTT ) 

70 , Cold Case .
( സംവിധാനം : തനു ബാലക് / OTT ) . 

71 ,ധനയാത്ര
( സംവിധാനം :   ഗിരീഷ് കുന്നുമ്മൽ / OTT)
 ..........  ..........   ..........   ......... ...........

പ്രൈം റീൽസ് , നീംസ്ട്രീം , ജീയോ സിനിമ , zee5, അമസോൺ പ്രൈം വിഡിയോ, നെറ്റ് ഫ്ലിക്,സ് ,സൈന പ്ലേ, ലൈം ലൈറ്റ് ,ഫസ്റ്റ് ഷോസ്, റൂട്ട്സ് ,കേവ് എന്നീ ഓടിടി പ്ലാറ്റ് ഫോമുകളിലാണ്  സിനിമകളിൽ മിക്കതും റിലീസ് ചെയ്തത്.  

ഈ വർഷം ആദ്യ പകുതിയിൽ തീയേറ്ററുകളിൽ എത്തിയ ചിത്രങ്ങളിൽ ബഹുഭൂരിപക്ഷം ചിത്രങ്ങളും പരാജയപ്പെട്ടു എന്നുള്ളതാണ് വാസ്തവം.  
കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ തീയേറ്ററുകളിലെ പ്രേക്ഷക സാന്നിദ്ധ്യവും കുറവായിരുന്നു.

വെള്ളം , ഓപ്പറേഷൻ ജാവ, ദി പ്രീസ്റ്റ്, ONE ,അനുഗ്രഹീതൻ ആൻ്റണി , നായാട്ട് , ചതുർമുഖം എന്നീ ചിത്രങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി. T .സുനാമി, മോഹൻകുമാർ ഫാൻസ്, നിഴൽ എന്നീ ചിത്രങ്ങൾ കളക്ഷൻ നേടി.വാങ്ക് ,Love ,യുവം, വർത്തമാനം ,ആണും പെണ്ണും, ആർക്കറിയാം ,ഖോ-ഖോ എന്നീ ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും കളക്ഷൻ വേണ്ടത്ര വന്നില്ല.   

The Great Indian Kitchen ,ദൃശ്യം 2, ജോജി, Cold Case ( പുതിയ 
റിലീസ് )  എന്നീ സിനിമകൾ ഓടിടിയിൽ വൻ ഹിറ്റാണ്.  മീസാൻ, ബിരിയാണി, ഇരുൾ, കാടോരം, വൂൾഫ്, ചിരാതുകൾ എന്നീ സിനിമകൾ  ഓടിടിയിലും പ്രേക്ഷക ശ്രദ്ധ നേടുന്നു. 
വിജയ ചിത്രങ്ങളുടെ സംവിധായകർ പലരും പുതുമുഖങ്ങൾ ആയിരുന്നു. 

ചെറിയ / വലിയ ബഡ്ജറ്റിലുള്ള പല സിനിമകളും ഓടിടി പ്ലാറ്റ്ഫോമിലേക്ക് മാറുന്ന സ്ഥിതിയാണ് കാണുന്നത്. 
ഇരുപത് കോടി രൂപ മുതൽ മുടക്കുള്ള " മാലിക്ക് " ജൂലൈ പതിനഞ്ചിനും, കുടു:ബ ചിത്രമായ " സാറാസ് " ജൂലൈ അഞ്ചിനും ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. 

കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ആയിരം കോടിയുടെ നഷ്ടം മലയാളം സിനിമ മേഖലയിൽ ഉണ്ടായിട്ടുണ്ട്. നൂറിൽപരം ചിത്രങ്ങൾ ഷൂട്ടിംഗ് പൂർത്തിയാക്കി റിലിസിനായി തയ്യാറായി കഴിഞ്ഞു.

ആഗസ്റ്റ് പന്ത്രണ്ടിന് " മരയ്ക്കർ: അറബികടലിൻ്റെ സിംഹം " ആറുനൂറിൽപരം തീയേറ്ററുകളിലാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ പതിനേഴിന്             " എല്ലാം ശരിയാകും " തീയേറ്ററുകളിൽ എത്തും. 

ഇതൊക്കെ ആണെങ്കിലും സിനിമ മേഖലയിലെ പ്രതിസന്ധി തുടരുകയാണ്. ചിത്രീകരണം എന്ന് തുടങ്ങും എന്ന് തീരുമാനം ആയിട്ടില്ല. ഈ മേഖലയിൽ പണിയെടുക്കുന്ന നൂറ് കണക്കിന് തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്. അവരെ സഹായിക്കാൻ അമ്മയും,  ഫെഫ്ക്കയും, ബാദുഷാ ലൗവേഴ്സ് ടീമും ഒക്കെ ഉണ്ട്. ഇത് കൊണ്ട് ഒന്നും തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവില്ല. തങ്ങളുടെ  ബുദ്ധിമുട്ടുകൾ ആരോടും പറയാതെ സ്വയം ജീവൻ ഒടുക്കിയവരും ഉണ്ട്. 

ഈക്കാര്യങ്ങൾ പറയുമ്പോൾ തീയേറ്റർ ഉടമകളുടെ കാര്യവും കഷ്ടത്തിലാണ്.പല തീയേറ്ററുകളും അറ്റകുറ്റപണി നടത്തി ആധുനികരീതിയിൽ പണി ചെയ്തതിൻ്റെ വൻ ബാദ്ധ്യതയാണ് ഉടമകൾക്ക്  ഉണ്ടായിരിക്കുന്നത്. ഇതിനിടയിൽ പല പ്രമുഖ വിതരന്ന കമ്പനികളും ഓടിടിയിലേക്ക് കളം മാറുന്നത് തീയേറ്റർ ഉടമകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. 

ഈ പ്രശ്നങ്ങൾക്ക് പരിഹാരം  ഉണ്ടാക്കാൻ പുതിയ സർക്കാരിനും , സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കഴിയുമെന്ന്  പ്രതീക്ഷിക്കാം. 


സലിം പി. ചാക്കോ .
CPK Desk .


 
 

 
 
 

No comments:

Powered by Blogger.