" കാറ്റ്, കടൽ ,അതിരുകൾ " ആക്ഷൻ ഒടിടിയിൽ ആഗസ്റ്റ് 19 ന് റിലീസ് ചെയ്യും.

അഭയാർത്ഥി സമൂഹമായ റോഹിങ്ക്യൻ അഭയാർഥികളുടെ കഥപറയുന്ന ആദ്യ ഇന്ത്യൻ സിനിമ "കാറ്റ്, കടൽ,
അതിരുകൾ " ആക്ഷൻ ഒടിടി യിൽ  ആഗസ്ത് 19 ന് മുഹറം നാളിൽ റിലീസ് ചെയ്യുന്നു.

ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന അഭയാർത്ഥി സമൂഹമായ റോഹിങ്ക്യൻ അഭയാർഥികളുടെ കഥ പറയുന്ന ആദ്യ ഇന്ത്യൻ സിനിമ" കാറ്റ്, കടൽ, അതിരുകൾ " ആക്ഷൻ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ആഗസ്റ്റ് 19ന്  മുഹറം നാളിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. കൊക്കൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി ഇ കെ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സമദ് മങ്കട യാണ്.

ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് അഭയംതേടി എന്തേ യിലേക്ക് എത്തിയ റോഹിങ്ക്യൻ ജനതയുടെയും 60 വർഷം മുൻപ് തലായി അമ്മയോടൊപ്പം ഇന്ത്യയിലേക്ക് പാലായനം ചെയ്ത തിബറ്റൻ സമൂഹത്തിന്റെയും ജീവിതാവസ്ഥകൾ ആണ് ഈ സിനിമ പറയുന്നത്.
 സ്വന്തമായി ഒരു ദേശം പോലും ഇല്ലാതായി തീരുന്ന വരുടെ  പൗരത്വ പ്രശ്നം ആണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്.

സെൻസർ ബോർഡിന്റെ ഭാഗത്തുനിന്നും ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് സിനിമ പ്രദർശനത്തിനെത്തുന്നത് എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
അഭയാർത്ഥി വിഷയം ചർച്ച ചെയ്യുന്നതിനാൽ വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദത്തെ ബാധിക്കുന്ന വിഷയമാണെന്നും അക്കാര്യത്തിൽ അനുമതി തരാൻ കഴിയില്ലെന്നും റിജിയണൽ സെൻസർ ബോർഡ് സിനിമയ്ക്ക് ആദ്യം അനുമതി നിഷേധിച്ച എന്നും അവർ വ്യക്തമാക്കുന്നു

ജിയോ ക്രിസ്റ്റി എന്ന ഗവേഷണ വിദ്യാർഥിയും ആബിദ് ഹസൻ എന്ന ഒരു യുവ മാധ്യമപ്രവർത്തകയും നടത്തുന്ന രണ്ട് വ്യത്യസ്തമായ യാത്രകളിലൂടെയാണ് കഥ വികസിക്കുന്നത്.
കേരളത്തിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നതിനായി എത്തിയ ധാവലാമോ എന്ന ടിബറ്റൻ അഭയാർത്ഥി പെൺകുട്ടിയോടുള്ള പ്രണയവും ബുദ്ധനോട് തോന്നിയ അനുഭവമായിരുന്നു ജിയോ ക്രിസ്റ്റിയുടെ യാത്രകൾക്ക് പിന്നിൽ.
 ആബിദയുടെതാകട്ടെ ഖൈറുൽ അമീൻ എന്ന് റോഹിങ്ക്യൻ അഭയാർത്ഥി യുടെ ഉറ്റവരെ തേടിയുള്ള നീണ്ട അലച്ചിലായിരുന്നു.
വ്യത്യസ്തമായ ഈ രണ്ട് യാത്രകളിലൂടെയാണ് ഒരേ ലക്ഷ്യത്തിലേക്ക് സിനിമയും സഞ്ചരിക്കുന്നത്.

കർണാടകയിലെ ബൈലക്കുപ്പ, സിക്കിമിലെ നാഥുല, ഗുരു ദേഗന്മാർ, ഹിമാചൽ പ്രദേശിലെ മക്‌ലിയോഡ് ഗഞ്ച, മണാലി, ദില്ലി എന്നീ വിവിധ ലൊക്കേഷനുകളി ലെ ഏറെ വെല്ലുവിളികൾ നിറഞ്ഞ ചിത്രീകരണത്തിന് ശേഷമാണ് "കാറ്റ്, കടൽ, അതിരുകൾ" പൂർത്തിയാക്കിയിരിക്കുന്നത്  എത്തിയിരിക്കുന്നത്.

അനു മോഹൻ, ലിയോണ ലിഷോയ്, കൈലാഷ്, അനിൽ മുരളി, ഡോ. വേണുഗോപാൽ, ശരൺ തുടങ്ങിയ അഭിനേതാക്കൾ കൊപ്പം കാവാലം ഓ എന്ന തിബറ്റ് അഭയാർത്ഥിയായി അഭിനയിക്കുന്നത് പേരിലുള്ള ബൈലക്കുപ്പ അഭയാർത്ഥി സെറ്റിൽമെന്റ് അന്തേവാസി തന്നെയാണ്.
 ധാവാലാമയ്ക്കു ഒപ്പം ഒട്ടേറെ തിബറ്റൻ അഭയാർത്ഥികൾ ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്നതും ഇതിന്റെ പ്രത്യേകതയാണ്.
 എസ് ശരത് കഥയും , കെ സജിമോൻ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഈ ചിത്രത്തിന് ഛായാഗ്രഹണം അൻസർ ആഷ് ത്വൈയിബ്, എഡിറ്റിംഗ് വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം റോണി റാഫേൽ 
ശബ്ദമിശ്രണം ബോണി എം ജോയ് എന്നിവരാണ്

1 comment:

Powered by Blogger.