ലോകസിനിമയിൽ ആദ്യമായി പുഴയിൽ മാത്രം ചിത്രീകരിച്ച ചിത്രം " പുഴയമ്മ '' ജൂലൈ ഒന്നിന് ജിയോ സിനിമാസിൽ റിലീസ് ചെയ്യും.


ലോകസിനിമയിൽ ആദ്യമായി പുഴയിൽ മാത്രം ചിത്രീകരിച്ച പരിസ്ഥിതി ചിത്രമാണ് " പുഴയമ്മ." പുഴ പരിസ്ഥിതിയും മഴ പ്രളയവും വിഷയമാകുന്ന ഇന്തോ- അമേരിക്കൻ പ്രൊജക്ട് ആണ് " പുഴയയമ്മ ". ഈ ചിത്രം ജൂലൈ ഒന്നിന് ജീയോ സിനിമാസിൽ റിലീസ് ചെയ്യും..

വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം          മൂവിസിനു വേണ്ടി ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. 

പ്രളയ നൊമ്പരങ്ങളിലൂടെ മഴ എന്ന പെൺകുട്ടിയുടെയും, റോസാ ലിൻഡ എന്ന വിദേശ വനിതയുടെയും സൗഹൃദത്തിന്റെ കഥയാണ് " പുഴയമ്മ ' പറയുന്നത്. ബേബി മീനാക്ഷി ,ഹോളിവുഡ് നടി ലിൻഡാ അർ സാനിയോ എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമ്പി ആന്റണി, പ്രകാശ് ചെങ്ങൽ, ഉണ്ണിരാജ ,റോജി പി. കുര്യൻ, കെ.പി. ഏ.സി ലീലാകൃഷ്ണൻ, സനിൽ വൈൻ ഗാഡൻ, ഡൊമനിക് ജോസഫ്, അനി അരവിന്ദ്, ആഷ്ലി ബോബൻ, രാജേഷ് ബി.അജിത്ത് ,മാസ്റ്റർ വിരാട് വിജീഷ് എന്നിവർ അഭിനയിക്കുന്നു. ഇവരോടൊപ്പം പ്രശസ്ത സാമൂഹ്യ പ്രവർത്തക ബഹ്റിൻ സ്വദേശി ഫാത്തിമ അൽ മൻസൂരി അതിഥി താരമായും പുഴയമ്മയിൽ അഭിനയിക്കുന്നുണ്ട്. 

ഛായാഗ്രഹണം എസ്സ്. ലോകനാഥനും ,തിരക്കഥ ,സംഭാഷണം പ്രകാശ് വാടിക്കലും, ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മയും ,സംഗീതം  കിളിമാനൂർ രാമവർമ്മയും, ജെന്നി ടേണറും ,എഡിറ്റിംഗ് രാഹുൽ വിജീഷ് മണിയും, മേക്കപ്പ് പട്ടണം റഷീദും, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയനും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ . 

 

No comments:

Powered by Blogger.