പ്രിയപ്പെട്ട സംവിധായകൻ ഹരികുമാറിന് ജന്മദിനാശംസകൾ.

ഇന്ന് ജൂൺ 5
പ്രിയപ്പെട്ട ഹരികുമാർ സാറിൻ്റെ
ജൻമദിനം.

ഇക്കഴിഞ്ഞ മേയ് മൂന്നിനുണ്ടായ
അദ്ദേഹത്തിൻ്റെ പ്രിയതമയുടെ വിയോഗത്തിൻ്റെ വേദന
വിട്ടുമാറിയിട്ടില്ല എന്നറിയാം ..

അതുകൊണ്ടുതന്നെ
ആഘോഷങ്ങളില്ലാത്ത
ഒരു പിറന്നാൾ ദിനമാണ് ..

എങ്കിലും
പതിവ് തെറ്റിക്കുന്നില്ല ...
മനസ്സുകൊണ്ട് 
ആശംസകൾ നേരുന്നു ..
ഒപ്പം 
ആയുരാരോഗ്യ സൗഖ്യത്തിനായി
പ്രാർത്ഥിക്കുന്നു ..

സാറിൻ്റെ സിനിമകളുടെ
ഒരു നാമമാലിക
അദ്ദേഹത്തിനായി
ഈ വേളയിൽ സമ്മാനിക്കുന്നു..

മലയാള സിനിമയുടെ
തിരുമുറ്റത്ത്
ഉദ്യാനപാലകൻ്റെ
സുകൃതത്താൽ
ഒരു
ആമ്പൽപ്പൂവ് പോലെ
വിരിഞ്ഞ്,
സ്നേഹപൂർവ്വം മീരയോട്
അയനത്തിൽ
ഒരു സ്വകാര്യം പറഞ്ഞ്,
പുലർവെട്ടത്തിൽ
ജാലകത്തിലൂടെ
കാറ്റും മഴയും
എഴുന്നള്ളത്ത്
നടത്തിയപ്പോൾ,
സ്വയംവരപ്പന്തലിൽ
പറഞ്ഞു തീരാത്ത വിശേഷങ്ങളിൽ
ക്ലിൻ്റിൻ്റെ 
പുലി വരുന്നേ പുലി യുടെ
ഊഴമായിരുന്നു.
ജ്വാലാമുഖിയുടെ
ഭാവമാറ്റങ്ങൾ കഴിഞ്ഞ്
ഇനി
ഓട്ടോറിക്ഷക്കാരൻ്റെ
ഭാര്യയോടൊപ്പം....

സദ്ഗമയ ...

എല്ലാവിധ ഐശ്വര്യങ്ങളോടെയും
ആയുരാരോഗ്യത്തോടെയും
ഇനിയും
ഒരുപാട് പിറന്നാളുകൾ
ആഘോഷിക്കാൻ,
ഒരു പാട് ചലച്ചിത്രങ്ങൾക്ക്
ജന്മം നൽകുവാൻ
ഈശ്വരൻ
അനുഗ്രഹിക്കട്ടെ!

പ്രാർത്ഥനകളോടെ,

ഷാജി പട്ടിക്കര

No comments:

Powered by Blogger.