" ട്വന്റി വൺ " പൂർത്തിയായി .

ഒരു മുഴുനീള സസ്പെൻസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണ
മാണ് ട്വൻ്റി വൺ
ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്: കെ.എൻ.നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

ഒരാഴ്ച്ചയുടെ കാലയളവിൽ ഒരു നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി - നന്ദകിഷോർ എന്ന കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അനുമോഹൻ രൺജി പണിക്കർ ,രഞ്ജിത്ത്, നന്ദു, ലെന, ലിയോണ പ്രശാന്ത് അലക്സാണ്ഡർ, മാനസ രാധാകൃഷ്ണൻ , ശങ്കർ രാമകൃഷ്ണൻ, അജി ജോൺ, ജീവ ,ബിനീഷ് ബാസ്റ്റ്യൻ, ചന്തു, നോബിൾ ജേക്കബ്, മെറീനാ മൈക്കിൾ, ദിലീപ് നമ്പ്യാർ, മായ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ദീപക് ദേവിൻ്റേതാണ് സംഗീതം.
ജിത്തു ദാമോദർ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം. - സന്തോഷ് ദാമോദരൻ
കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

വാഴൂർ ജോസ്.

No comments:

Powered by Blogger.