ചിത്രീകരണം പൂർത്തിയായ " റുട്ട് മാപ്പ് " തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ സൂരജ് സുകുമാർ നായർ.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ' ഷൂട്ടിംഗ് പൂർത്തിയാക്കിയ റൂട്ട്മാപ്പ് റിലീസിന്.  ലോക്ക്ഡൗൺ പശ്ചാത്തലമാക്കി നവാഗതനായ സൂരജ് സുകുമാർ നായർ സംവിധാനം ചെയ്ത 'റൂട്ട്മാപ്പിന്‍റെ ചിത്രീകരണം തിരുവനന്തപുരത്തും ചെന്നൈയിലുമായി പൂർത്തിയാക്കി. 

ചിത്രത്തിലെ ഒരു പോസ്റ്റർ പോസ്റ്റ് ചെയ്തു കൊണ്ട് സംവിധായകൻ തന്നെയാണ് റിലീസ് വിവരം പങ്കുവെച്ചത്.
"സംഭവം ലോക്ക്ഡൗണിൽ ചിത്രീകരിച്ച സിനിമയാണ്..
ഭൂരിഭാഗവും.. ചെന്നൈയിൽ ട്രിപിൾ ലോക്ക്ഡൌൺ നടക്കുന്ന സമയത്താണ് അവിടെ റോഡിൽ സീൻ ഷൂട്ട് ചെയ്തത്.. ഇപ്പോ ഡബ്ബിങ് അവസാനഘട്ടത്തിലാണ്.. മ്യൂസിക്കും കളറിങ്ങും ചെയ്തുടനെ നിങ്ങളുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ്.. എല്ലാവരും പ്രാർത്ഥിക്കുക..
നന്ദി ഒപ്പമുണ്ടായിരുന്നവർക്കും,, ഒപ്പം നിന്ന് ചതിച്ചവർക്കും എന്ന വരികളിലൂടെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ആരാണ് ചതിച്ചതെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും  നേരത്തെ മലയാളത്തിലെ ഒരു പ്രമുഖനടനെ നായകനാക്കി പ്ലാൻ ചെയ്ത സിനിമ എന്നാല്‍ സംവിധായകനുമായുണ്ടായ ചില ഇഗോ പ്രശ്നങ്ങൾ കാരണം അയാളെ ഒഴിവാക്കിയെന്നുമാണ് സ്ഥിരീകരിക്കാത്ത  റിപ്പോർട്ടുകൾ.
  
പദ്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരിനാഥാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആനന്ദ് മന്മഥൻ , ഷാജു ശ്രീധർ , നോബി , സിൻസീർ , ശ്രുതി റോഷൻ , നാരായണൻ കുട്ടി , ജോസ് , സജീർ സുബൈർ , ലിൻഡ , അപർണ , ഭദ്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച റൂട്ട്മാപ്പ് കോവിഡ് കാലത്ത് രണ്ടു ഫ്ലാറ്റുകളിലായി  നടക്കുന്ന ചില സംഭവങ്ങളാണ് പ്രമേയമാക്കിയിട്ടുള്ളത്. 

അരുൺ കായംകുളമാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആഷിഖ് ബാബു ഛായാഗ്രഹണവും , കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കർമയും , അശ്വിൻ വർമയും ചേർന്നാണ്.ചിത്രം തീയറ്ററില്‍  തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം.

സുനിത സുനിൽ.
( പി.ആർ.ഓ ) 

No comments:

Powered by Blogger.