നടൻ പൃഥ്വിരാജ് ആരാധകന് മാപ്പ് നൽകി.

ക്ലബ് ഹൗസ്  എന്ന  സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍  വ്യാജ ഐഡി ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച് സംസാരിച്ച സൂരജ് എന്ന യുവാവിന് മാപ്പ് നൽകി പൃഥ്വിരാജ് ' 

ഓൺലൈൻ കുറ്റകൃത്യം മാപ്പർഹിക്കാൻ പറ്റാത്ത തെറ്റാണെന്നും ചെയ്ത തെറ്റ് സൂരജ് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
രൂപത്തിലും ശബ്ദത്തിലും  പൃഥ്വിരാജിനോട്  സാമ്യമുള്ള യുവാവാണ് സൂരജ്.  കഴിഞ്ഞ  ദിവസം  സൂരജ് പൃഥ്വിയുടെ ശബ്ദത്തിൽ മിമിക്രി ചെയ്ത് ക്ലബ് ഹൗസ് മീറ്റിങ് നടത്തിയിരുന്നു. 

പലരും ഇത് യഥാർഥത്തിൽ പൃഥ്വിരാജ് തന്നെയാണെന്ന് വിചാരിച്ചു.സംഭവം വൈറലായതോടെ വിശദീകരണവുമായി പൃഥ്വി എത്തി. സൂരജ് എന്ന യുവാവ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
സംഭവത്തിൽ പിന്നീട് മാപ്പ് പറഞ്ഞ് സൂരജ് എത്തുകയുണ്ടായി. ആരെയും പറ്റിക്കാൻ വേണ്ടി ചെയ്തതല്ലെന്നും പൃഥ്വിരാജ് മാപ്പ് തരണമെന്നുമായിരുന്നു സൂരജിന്റെ അപേക്ഷ.

'പ്രിയപ്പെട്ട സൂരജ്, 

സാരമില്ല. നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഇതെന്ന് ഞാൻ മനസ്സിലാക്കുന്നു.  ഒരുസമയത്ത് ഏകദേശം 2500ഓളം ആളുകളാണ് നിങ്ങളെ കേട്ടുകൊണ്ടിരുന്നത്. അതിൽ വന്ന കൂടുതൽ ആളുകളും വിചാരിച്ചത്, അത് ഞാനാണെന്നാണ്.
സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഒരുപാട് കോളുകളും മെസേജുകളുമാണ് ഇതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ചത്. അതുകൊണ്ടാണ് ഞാൻ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ടതും.'
'നിങ്ങൾ തെറ്റു മനസിലാക്കി എന്നതിൽ എനിക്ക് സന്തോഷമുണ്ട്. മിമിക്രി മനോഹരമായ കലയാണ്. മലയാളം സിനിമയിലെ മികച്ച പല താരങ്ങളും മിമിക്രിയുടെ ലോകത്തിലൂടെയാണ് സിനിമയിലെത്തിയത്. വലിയ സ്വപ്നം കാണൂ, പരിശ്രമിക്കൂ. നിങ്ങൾക്കു മനോഹരമായ കരിയർ മുന്നിലുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.  അതുകൊണ്ട് ദയവായി നിർത്തൂ. ഒന്നുകൂടി, ഞാൻ ക്ലബ് ഹൗസിൽ ഇല്ല.'–പൃഥ്വിരാജ് പറഞ്ഞു.

No comments:

Powered by Blogger.